ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളും മ​ര​ണ​സം​ഖ്യ​യും കു​തി​ക്കു​ന്നു
Wednesday, June 3, 2020 11:57 PM IST
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഒ​റ്റ​ദി​വ​സം 257 പോ​സി​റ്റീ​വ് കേ​സു​ക​ളും 16 മ​ര​ണ​വും സം​ഭ​വി​ച്ച​താ​യി ഡാ​ള​സ് കൗ​ണ്ടി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ജൂ​ണ്‍ 2 ചൊ​വ്വാ​ഴ്ച​യാ​ണ് റെ​ക്കോ​ർ​ഡ് ന​ന്പ​റി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി ഒ​രോ ദി​വ​സ​വും 200 രോ​ഗി​ക​ൾ മാ​ത്ര​മാ​യി​രു​ന്നി​ട​ത്താ​ണ് ഇ​ത്ര​യും പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​തു​വ​രെ ഡാ​ള​സ് കൗ​ണ്ടി​യി​ൽ മാ​ത്രം 10,719 കേ​സു​ക​ളും 245 മ​ര​ണ​വും ഉ​ണ്ടാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലോ​ക്ഡൗ​ണി​ൽ അ​യ​വു വ​രു​ത്തി​യ​തും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് സാ​വ​കാ​ശം നീ​ങ്ങു​ന്ന​തും ആ​ളു​ക​ൾ മാ​സ്ക്കു​ക​ൾ ധ​രി​ക്കാ​ത്ത​തും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തു​മാ​കാം, രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണു വി​ല​യി​രു​ത്തു​ന്ന​ത്.

ടെ​ക്സ​സ് സം​സ്ഥാ​ന​ത്തു മാ​ത്രം ഇ​തു​വ​രെ 67,000 പോ​സി​റ്റീ​വ് കേ​സു​ക​ളും 1700 മ​ര​ണ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. 44500 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കൊ​റോ​ണ വൈ​റ​സി​നെ മു​ഴു​വ​നാ​യി ഇ​ല്ലാ​യ്മ ചെ​യ്യു​വാ​ൻ പെ​ട്ടെ​ന്നൊ​ന്നും സാ​ധ്യ​മ​ല്ലെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്, മാ​സ്കു​ക​ൾ ധ​രി​ക്കു​ന്ന​ത്, കൈ ​വൃ​ത്തി​യാ​യി ക​ഴു​കു​ന്ന​ത്, ഒ​രു പ​രി​ധി​വ​രെ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ