ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക​മ്യൂ​ണി​റ്റി ലീ​ഡ​ർ ര​മേ​ഷ് മ​ഹാ​ജ​ൻ അ​ന്ത​രി​ച്ചു
Wednesday, June 3, 2020 11:50 PM IST
ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യാ​യി​ലെ ക​മ്യൂ​ണി​റ്റി ലീ​ഡ​റും എ​ഴ്സ്റ്റ് വൈ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് സ്വീ​റ്റ്സ് ഉ​ട​മ​സ്ഥ​നു​മാ​യ ര​മേ​ഷ് മ​ഹാ​ജ​ൻ (73) അ​ന്ത​രി​ച്ചു. ജൂ​ണ്‍ ~ഒ​ന്നി​ന് ലാ​ൽ പാ​ൽ​മ ക​മ്യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. നി​ര​വ​ധി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സം​ഘ​ട​നാ നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ള്ള മ​ഹാ​ജ​ൻ ആ​വ​ശ്യ​ത്തി​ലി​രി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു.

ഇ​മ്മി​ഗ്രേ​ഷ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​ഹാ​ജ​നെ സ​മീ​പി​ച്ചാ​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​മാ​യി​രു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല, തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ക്ക് തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചി​രു​ന്നു. 1970ൽ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​ട്ടാ​ണ് മ​ഹാ​ജ​ൻ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ബി​സി​ന​സി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച അ​ദ്ദേ​ഹം വൈ​ബ്ര​ന്‍റ് ലി​റ്റി​ൽ ഇ​ന്ത്യ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. രാ​ഷ്ട്രീ​യ രം​ഗ​ത്തും മ​ഹാ​ജ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ മോ​ഹി​നി. റീ​ത്ത് (ലോ​യ​ർ), രോ​ഹി​ത്ത് (ഡോ​ക്ട​ർ) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ