ഷാജി വർഗീസ് ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർഥി
Thursday, February 27, 2020 6:44 PM IST
ന്യൂജേഴ്‌സി: ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ന്യൂ ജേഴ്‌സിയിലെ പ്രമുഖ സംഘടനാനേതാവും സാമൂഹിക പ്രവർത്തകനുമായ ഷാജി വർഗീസ് ജോർജി വർഗീസ് ടീം നയിക്കുന്ന ഗ്രൂപ്പിൽ മത്സരിക്കുന്നു.

മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ പ്രതിനിധിയായ ഷാജി ഫൊക്കാനയിൽ പ്രവർത്തിച്ചു അനുഭവ സമ്പത്തുനേടിയ വ്യക്തിയാണ്. 2016-2018 കാലയളവിൽ ഫൊക്കാന ട്രഷറർ ആയിരുന്ന ഷാജി, ന്യൂജേഴ്‌സിയിലെ നിരവധിയായ കർമമണ്ഡലങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ന്യൂ ജേഴ്സിയിലെ മികച്ച സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (മഞ്ച്) യുടെ സ്ഥാപകരിലൊരാളായിരുന്ന ഷാജി, സംഘടനയുടെ സ്ഥാപക പ്രസിഡന്‍റ് എന്ന നിലവിൽ മഞ്ചിന്‍റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനാണ്.

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ കൗൺസിൽ മെമ്പർ ആയി 5 വര്ഷം പ്രവർത്തിച്ചിട്ടുള്ള ഷാജി, നാട്ടിൽ സഭയുടെ വിദ്യാർഥി പ്രസ്ഥാനമായ എംജിസിഎസ്എമ്മിന്‍റെ സജീവ പ്രവർത്തകനായിരുന്നു. കോട്ടയം ബസേലിയോസ് കോളജിൽ നിന്നാരംഭിച്ച യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ഊർജമാണ് ഒരു മികച്ച സംഘടനാ പ്രവർത്തകനാക്കി മാറ്റിയത്.മെട്രോട്രെസ്‌ ഇൻഫ്രസ് സ്ട്രക്ചറിന്‍റെ മാർക്കറ്റിംഗ് മാനേജർ ആയിരുന്ന ഷാജി പിന്നീട് അക്കൗണ്ടന്‍റ് എക്സിക്യൂട്ടീവ് ആയി ഗൾഫിലേക്ക് തന്‍റെ പ്രവർത്തനമേഖല മാറ്റി. 1992ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ഇപ്പോൾ ഐ ടി കൺസൾട്ടന്‍റ് ആയി പ്രവർത്തിക്കുന്നു.

ഭാര്യ :സൂസൻ വർഗീസ്. മക്കൾ:റിഫണി,ടാനിയ,ടിയ. മരുമകൻ:രോഹിത്ത്.

ഫൊക്കാനയുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ള ഷാജി ജേക്കബിന്‍റെ സ്‌ഥാർത്ഥിത്വം ഫൊക്കാനയ്ക്കും തങ്ങളുടെ ടീമിനും ഏറെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഫൊക്കാനാ പ്രസിഡന്‍റ് സ്ഥാനാർഥി ജോർജി വര്ഗീസ്(ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്‍റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജെയ്‌ബു കുളങ്ങര (ഷിക്കാഗോ),വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ഡോ മാത്യു വർഗീസ് (മിഷിഗൺ ) അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡീഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനാർഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡിസി), ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ഷിക്കാഗോ), നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമാക്കില്‍ (കാനഡ), ഗീത ജോർജ് (കലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), ജോർജ് പണിക്കർ (ഷിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-ടാമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാൻഡോ), മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), റീജണൽ വൈസ് പ്രസിഡന്‍റുമാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ഷിക്കാഗോ), ജോർജി കടവിൽ (ഫിലഡൽഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്സസ്), ഡോ. ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ ഡിസി), സോമോൻ സക്കറിയ ( കാനഡ ), ഡോ. ജേക്കബ് ഈപ്പൻ (കലിഫോർണിയ) എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ