ആ​ർ​ഷ സം​സ്കാ​ര പു​ര​സ്കാ​രം: അ​വാ​ർ​ഡ് തു​ക ര​ണ്ടു ല​ക്ഷ​മാ​ക്കി
Monday, February 17, 2020 9:50 PM IST
അ​രി​സോ​ണ: സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നേ​ർ​ത്ത് അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം കോ​ഴി​ക്കോ​ട് ന​ട​ത്തും. പു​ര​സ്കാ​ര തു​ക ര​ണ്ടു ല​ക്ഷ​മാ​യി ഉ​യ​ർ​ത്തി​യ​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​സ​തീ​ഷ് അ​ന്പാ​ടി അ​റി​യി​ച്ചു.

ജ​നു​വ​രി​യി​ൽ വി​പു​ല​മാ​യ ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. വേ​ദ സാ​ഹി​ത്യ​ത്തി​ന്‍റെ ധ​ർ​മ്മ സ​ന്ദേ​ശം ത​ന്‍റെ ര​ച​ന​ക​ളി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​നെ ദ​ക്ഷി​ണ​യും പ്ര​ശ​സ്തി​പ​ത്ര​വും ന​ൽ​കി ആ​ദ​രി​ക്കു​ന്ന​താ​ണ് ആ​ർ​ഷ​ധ​ർ​മ്മ പു​ര​സ്കാ​രം. പ്ര​ഥ​മ പു​ര​സ്കാ​രം മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്ചു​ത​ൻ ന​ന്പൂ​തി​രി​ക്കാ​യി​രു​ന്നു.

പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഡോ. ​സ​തീ​ഷ് അ​ന്പാ​ടി അ​റി​യി​ച്ചു. കെഎച്ച്എ​ൻ​എ സാ​ഹി​ത്യ ഉ​പ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ര​സ്കാ​ര ച​ട​ങ്ങ് ന​ട​ക്കു​ക. രാ​ജീ​വ് ഭാ​സ്ക്ക​ര​ൻ ( ന്യൂ​യോ​ർ​ക്ക്) , നാ​രാ​യ​ണ്‍ നെ​ത്തി​ല​ത്ത് ( അ​രി​സോ​ണ), രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ( ഷിക്കാ​ഗോ), സ​ന​ൽ ഗോ​പി ( വാ​ഷിം​ഗ്ട​ണ്‍ ഡി​സി), സു​രേ​ന്ദ്ര​ൻ നാ​യ​ർ ( ഡി​ട്രോ​യി​റ്റ്്), പി. ​ശ്രീ​കു​മാ​ർ ( തി​രു​വ​ന​ന്ത​പു​രം), കെഎച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ഡോ ​സ​തീ​ഷ് അ​ന്പാ​ടി, സെ​ക്ര​ട്ട​റി ഡോ ​സു​ധീ​ർ പ്ര​യാ​ഗ, ട്ര​ഷ​റ​ർ ഡോ ​ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് ഉ​പ​സ​മി​തി അം​ഗ​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: പി. ​ശ്രീ​കു​മാ​ർ