കലിഫോര്‍ണിയയില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
Monday, January 27, 2020 11:11 AM IST
കലിഫോര്‍ണിയ: കലിഫോര്‍ണിയയിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓറഞ്ച് കൗണ്ടി ഹെല്‍ത്ത് കെയര്‍ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മാരകമായ ഈ വൈറസിന്റെ മൂന്നാമത്തെ കേസാണ് കാലിഫോര്‍ണിയയിലുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

കലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ കേസ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി കൗണ്ടി ഹെല്‍ത്ത് കെയര്‍ ഏജന്‍സിയുടെ (എച്ച്‌സിഎ) കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ഡിവിഷന് ഇന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ (സിഡിസി) നിന്ന് സ്ഥിരീകരണം ലഭിച്ചതായി ഏജന്‍സിയുടെ ട്വീറ്റില്‍ വ്യക്തമാക്കി.

ലോകമെമ്പാടും ഏകദേശം 2,000 പേര്‍, മിക്കവാറും ചൈനയിലെ എല്ലാവരും, ഈ വൈറസ് ബാധയുള്ളവരാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ 56 പേര്‍ ഈ രോഗം ബാധിച്ച് ഇതിനോടകം മരണപ്പെട്ടു എന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഏഷ്യയിലുടനീളവും, ഫ്രാന്‍സിലും ഓസ്‌ട്രേലിയയിലും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡയില്‍ ആദ്യത്തെ കേസ് ശനിയാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ വാക്‌സിനുകള്‍ കണ്ടുപിടിക്കാത്ത എല്ലാ വൈറസുകളും പകരാതിരിക്കാന്‍ കൈ കഴുകുന്നതിലൂടെ, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിനുമുമ്പ് തടയാമെന്നും, കഴുകാത്ത കെകളാല്‍ കണ്ണും മൂക്കും വായയും തൊടാതിരിക്കുകയോ അല്ലെങ്കില്‍ രോഗികളുമായുള്ള അടുത്ത ബന്ധം പുലര്‍ത്താതിരിക്കുകയോ ചെയ്യണമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) നിര്‍ദ്ദേശിക്കുന്നു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ