കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ് ഷോ​ർ​ട്ട് ഫി​ലിം അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി
Thursday, November 14, 2019 8:14 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റും, അ​വാ​ർ​ഡ് ദാ​ന​വും ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ റെ​യ്ബാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.​ആ​ല​പ്പു​ഴ എം​പി എ.​എം.​ആ​രി​ഫ് അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് അ​വാ​ർ​ഡ് വി​ത​ര​ണ​വും എം​പി നി​ർ​വ​ഹി​ച്ചു.

മി​ക​ച്ച ടെ​ലി​ഫി​ലി​മി​നു​ള്ള അ​വാ​ർ​ഡ് ബി​ജു ത​യ്യി​ൽ ചി​റ നി​ർ​മ്മി​ച്ച ലൈ​ക്ക് ആ​ൻ ഏ​യ്ഞ്ച​ൽ എ​ന്ന ടെ​ലി​ഫി​ലി​മി​നു വേ​ണ്ടി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ രാ​ജു ജോ​സ​ഫ് ഏ​റ്റു​വാ​ങ്ങി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​യ്മ​നം സാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ, ആ​ല​പ്പി അ​ഷ്റ​ഫ്, സ്റ്റാ​ൻ​ലി ജോ​സ്, നൈ​ന മ​ണ്ണ​ഞ്ചേ​രി ,ഗം​ഗ​ൻ ക​രി​വെ​ള്ളൂ​ർ, അ​ജ​യ്കു​ട്ടി ഡ​ൽ​ഹി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. യു​വ​ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ​രാ​യ സം​വി​ധാ​യ​ക​ർ ര​ഞ്ജി​ത്ത് സ്ക​റി​യ, കൃ​ഷ്ണ​ജി​ത്ത് എ​സ്.​വി​ജ​യ​ൻ, ദേ​വ് ജി.​ദേ​വ് , സം​വി​ധാ​യ​ക​ൻ രാ​ജു ജോ​സ​ഫ്, ന​ട·ാ​രാ​യ എം.​ടി. റി​യാ​സ്, പു​ന്ന​പ്ര മ​ധു, തു​ട​ങ്ങി​യ​വ​ർ അ​ശം​സ അ​ർ​പ്പി​ച്ചു. ജ​യ​രാ​ജ് പ​ണി​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ജെ​യിം​സ് കി​ട​ങ്ങ​റ ന​ന്ദി അ​ർ​പ്പി​ച്ചു. ദു​ബാ​യി​ലെ​പ്ര​സി​ദ്ധ ഗാ​യ​ക​നാ​യ ക​ണ്ണൂ​ർ ബാ​ബു, പ്ര​വീ​ണ, ജി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്ത ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

’ ഇ​രു​പ​ത്തി​യ​ഞ്ച് മി​നി​റ്റ് വി​ഭാ​ഗ​ത്തി​ലു​ള്ള ടെ​ലി​ഫി​ലി​മി​ൽ മി​ക​ച്ച ടെ​ലി​ഫി​ലി​മി​നു​ള്ള അ​വാ​ർ​ഡ് ബി​ജു ത​യ്യി​ൽ ചി​റ നി​ർ​മ്മി​ച്ച് രാ​ജു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ലൈ​ക്ക് ആ​ൻ​എ​യ്ഞ്ച​ൽ നേ​ടി. മു​കേ​ഷ്, ബി​ജു ത​യ്യി​ൽ ചി​റ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ഈ​ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ ചി​ത്ര​മാ​ണ്. പ​തി​ന​ഞ്ചു മി​നി​റ്റ് വി​ഭാ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​നാ​യ ആ​ദി​വാ​സി​യു​ടെ ക​ഥ പ​റ​യു​ന്ന ഷാ​ജു പി. ​ജെ​യിം​സി​ന്‍റെ കൊ​മ്മ മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലിം അ​വാ​ർ​ഡ് നേ​ടി. ഒ​റ്റ​മ​ര​ത്ത​ണ​ൽ എ​ന്ന ടെ​ലി​ഫി​ലി​മി​ലെ അ​ഭി​ന​യ​ത്തി​ന് ജെ.​പി ആ​ര​ക്കു​ന്നം മി​ക​ച്ച ന​ട​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച ന​ടി ദി​വ്യാ ജെ​യി​ഷാ നാ​യ​ർ ( ചി​ത്രം, മ​ണ​ൽ​ക്കാ​റ്റ്) ടെ​ലി​ഫി​ലിം വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച​സം​വി​ധാ​യ​ക​ൻ രാ​ജു ജോ​സ​ഫ് (ചി​ത്രം, മ​ണ​ൽ​ക്കാ​റ്റ്, ലൈ​ക്ക് ആ​ൻ​എ​യ്ഞ്ച​ൽ ) മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം​മാ​ജി​ക് ബോ​ണ്ട് (നി​ർ​മ്മാ​ണം, ജെ​യിം​സ​ണ്‍ ജേ​ക്ക​ബ്) മി​ക​ച്ച ബാ​ല​ന​ട​ൻ ഹി​ദി​ഷം (ചി​ത്രം, ക​ര​ട്) ഷോ​ർ​ട്ട് ഫി​ലിം​വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സം​വി​ധാ​യ​ക​ൻ ലാ​ൽ പ്രി​യ​ൻ ( ചി​ത്രം, അ​യാ​ളും ക​ഥ എ​ഴു​തു​ക​യാ​ണ്, ഒ​റ്റ​മ​ര​ത്ത ണ​ലി​ൽ) മി​ക​ച്ച ക​ഥാ​കൃ​ത്ത് എം.​ആ​ർ.​അ​നൂ​പ് രാ​ജ് ( മാ​ജി​ക് ബോ​ണ്ട് ) മി​ക​ച്ച ഗാ​യ​ക​ൻ ക​ണ്ണൂ​ർ ബാ​ബു ( ചി​ത്രം, മ​ണ​ൽ​ക്കാ​റ്റ്) മി​ക​ച്ച സ​ഹ​ന​ട​ൻ ജെ​യിം​സ​ണ്‍ ജേ​ക്ക​ബ് (ചി​ത്രം മാ​ജി​ക് ബോ​ണ്ട് ) മി​ക​ച്ച ബാ​ല​ന​ടി മീ​നാ​ക്ഷി ( ചി​ത്രം മാ​ജി​ക് ബോ​ണ്ട് ) സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡു​ക​ൾ മോ​ക്ഷം എ​ന്ന ടെ​ലി​ഫി​ലി​മി​ന്‍റെ സം​വി​ധാ​ന​മി​ക​വി​ന്ദേ​വ് ജി.​ദേ​വ​ൻ, പ​ഞ്ച​മു​ഖ​ൻ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ൽ അ​ഞ്ചു് വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച മെ​ഹ​ജാ​ബ്, പൈ​ലി​എ​ന്ന ഷോ​ർ​ട്ട് മൂ​വി​യി​ലെ അ​ഭി​ന​യ​ത്തി​ന് കോ​ട്ട​യം പു​രു​ഷ​ൻ, പ​രി​ണാ​മം എ​ന്ന ഷോ​ർ​ട്ട് മൂ​വി​യു​ടെ​സം​വി​ധാ​ന​മി​ക​വി​ന് പ്രീ​യ​ഷൈ​ൻ, ശ്ര​വ​ണം എ​ന്ന ഷോ​ർ​ട്ട് മൂ​വി​യി​ലെ അ​ഭി​ന​യ​ത്തി​ന് പ്ര​കാ​ശ് ചെ​ങ്ങ​ന്നൂ​ർ, ഏ​കാ​ന്തം എ​ന്ന ഷോ​ർ​ട്ട് മൂ​വി​യു​ടെ സം​വി​ധാ​ന​മി​ക​വി​ന് അ​നി​ൽ കെ.​സി, പി​റ​കെ എ​ന്ന ഷോ​ർ​ട്ട് മൂ​വി​യു​ടെ​സം​വി​ധാ​ന​മി​ക​വി​ന് ഷാ​ജ​ഹാ​ൻ ച​ങ്ങ​രം​കു​ളം, ദ ​ലാ​സ്റ്റ് ഡേ ​ഓ​ഫ് അ​ന്ന എ​ന്ന ടെ​ലി​ഫി​ലി​മി​ന്‍റെ സം​വി​ധാ​ന​മി​ക​വി​ന് മെ​ഹ​ബൂ​ബ് വ​ട​ക്കാ​ഞ്ചേ​രി , വ​ല, ദി​വ്യ 18 വ​യ​സ്, എ​യ്ഞ്ച​ൽ ആ​ൻ​ഡ് ഡാ​ൽ, ബ​ലി​ച്ചോ​റ്, എ​ന്നീ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡു​ക​ൾ നേ​ടി.

സി​നി​മാ​രം​ഗ​ത്തെ ഒ​രു കൂ​ട്ടാ​യ്മ​യാ​യ കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ് എ​ല്ലാ വ​ർ​ഷ​വും ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റും, അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ചാ​രി​റ്റി, സി​നി​മ, ഷോ​ർ​ട്ട് ഫി​ലിം നി​ർ​മ്മാ​ണം എ​ന്നീ​മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ് കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ്.

റി​പ്പോ​ർ​ട്ട്: റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം