ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യു​ന്ന​തി​നു​ള്ള ഡ​മോ​ക്രാ​റ്റു​ക​ളു​ടെ നീ​ക്കം ത​ള്ളി നി​ക്കി ഹേ​ലി
Monday, November 11, 2019 10:45 PM IST
വാ​ഷിം​ഗ്ട​ണ്‍: ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യു​ന്ന​തി​നു​ള്ള ഡ​മോ​ക്രാ​റ്റു​ക​ളു​ടെ നീ​ക്കം ത​ള്ളി​ക്ക​ള​ഞ്ഞു മു​ൻ യു​എ​ൻ അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി. ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​ക്കി ത​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് നി​ക്കി ഹേ​ലി യു​എ​ൻ അം​ബാ​സ​ഡ​ർ പ​ദ​വി രാ​ജി​വ​യ്ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ട്രം​പു​മൊ​ത്തു പ്ര​വ​ർ​ത്തി​ച്ച​തു ജീ​വി​ത​ത്തി​ലെ വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്ന് നി​ക്കി പ​റ​ഞ്ഞു. ട്രം​പി​ന്‍റെ രാ​ഷ്ട്രീ​യ എ​തി​രാ​ളി ജൊ ​ബൈ​ഡ​ന്‍റെ ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചും, ഡ​മോ​ക്രാ​റ്റു​ക​ൾ ട്രം​പി​നെ പു​റ​ത്താ​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും നി​ക്കി പ​റ​ഞ്ഞു.

ഉ​ക്രെ​യ്ൻ ഗ​വ​ണ്‍​മെ​ന്‍റ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ സം​ബ​ന്ധി​ച്ചു യാ​തൊ​രു അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ത​യ്ക്കും താ​ൽ​പ​ര്യ​മി​ല്ലാ​ത്ത ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ളി​ൽ എ​ന്തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ചി​ല അം​ഗ​ങ്ങ​ൾ ഇ​ത്ര​യും താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും നി​ക്കി പ​റ​ഞ്ഞു.

ഉ​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ വൈ​റ്റ്ഹൗ​സ് പു​റ​ത്തു​വി​ട്ടി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് ഡ​മോ​ക്രാ​റ്റു​ക​ൾ ട്രം​പി​നെ ക്രൂ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും നി​ക്കി ചോ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ