തോമസ് ഈപ്പൻ നിര്യാതനായി
Friday, November 8, 2019 7:05 PM IST
ലോസ് ആഞ്ചലസ്: നിലമ്പൂർ കാട്ടുമുണ്ട മുട്ടുമണ്ണിൽ തോമസ് ഈപ്പൻ (67) ലോസ് ആഞ്ചലസിൽ നിര്യാതനായി. സംസ്കാരം നവംബർ 12 ന് (ബുധൻ) രാവിലെ 10.30 ന് ചർച്ച് ഓഫ് റിസഷണിലെ ശുശ്രൂഷകൾക്കുശേഷം ഫോറസ്റ്റ് ലോൺ സെമിത്തേരിൽ.

ഭാര്യ: റോസമ്മ നിലമ്പൂർ ഉപ്പട മണലിൽ കുടുംബാംഗം. മക്കൾ: ഡോ. മെറിൻ ജോൺ, ഷെറിൻ (മെഡിക്കൽ വിദ്യാർഥിനി). മരുമക്കൾ: ജോൺ ഏബ്രഹാം, ജോബിൻ തോമസ്. സഹോദരങ്ങൾ: ഡാനിയേൽ ഈപ്പൻ, സണ്ണി ഈപ്പൻ, സാറാമ്മ ഈപ്പൻ, മറിയാമ്മ തോമസ്, സൂസമ്മ പൗലോസ്.

ഭാര്യാ സഹോദരങ്ങൾ: തോമസ് മണലിൽ, ഈപ്പൻ മണലിൽ, ഏബ്രഹാം മണലിൽ, സാറാമ്മ കോശി, റേച്ചൽ തോമസ്.

പൊതുദർശനം : ചൊവ്വാഴ്ച വൈകുന്നേരം 6.30 മുതൽ ഒൻപതു വരെ ചർച്ച് ഓഫ് റിസഷണൽ, 1712 S. ഗെൻഡേൽ അവന്യൂ, 91205. നടക്കും.

വിവരങ്ങൾക്ക് : 818 274 1518

റിപ്പോർട്ട്: മനു തുരുത്തിക്കാടൻ