ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ നി​ഷേ​ധി​ക്കു​ന്ന​തി​നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ അ​വ​കാ​ശം കോ​ട​തി ശ​രി​വ​ച്ചു
Friday, October 18, 2019 10:48 PM IST
ടെ​ക്സ​സ്: ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ മ​ത​വി​ശ്വാ​സ​ത്തി​നെ​തി​രാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, അ​തു നി​ഷേ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു ടെ​ക്സ​സ് ഫെ​ഡ​റ​ൽ കോ​ട​തി ഒ​ക്ടോ​ബ​ർ 15 ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​വി​ട്ടു. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഒ​രാ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​തു നി​ഷേ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഡോ​ക്ട​ർ​മാ​ർ​ക്ക് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല അ​ങ്ങ​നെ നി​ഷേ​ധി​ക്കു​ന്ന​തു ഗു​രു​ത​ര​മാ​യ കൃ​ത്യ വി​ലോ​പ​മാ​യി​ട്ടാ​ണ് ഒ​ബാ​മ ഭ​ര​ണ​കൂ​ടം ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

മൂ​ന്നു​വ​ർ​ഷം മു​ൻ​പു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ന്‍റ് ഹൂ​മ​ണ്‍ സ​ർ​വീ​സ​സ് റെ​ഗു​ലേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് പു​തി​യ കോ​ട​തി വി​ധി​യോ​ടെ അ​സ്ഥി​ര​മാ​യ​ത്. പു​തി​യ കോ​ട​തി​വി​ധി രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ റി​ലി​ജി​യ​സ് ഫ്രീ​ഡ​ത്തി​ന് ന​ൽ​കി​യ വ​ലി​യ അം​ഗീ​കാ​രം. റി​ലി​ജി​യ​സ് ലി​ബ​ർ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ലൂ​ക്ക് ഗു​ഡ്റി​ച്ച് അ​വ​കാ​ശ​പ്പെ​ട്ടു.

ഗ​വ​ണ്‍​മെ​ന്‍റ് ബ്യൂ​റോ​ക്രാ​റ്റ്സ് ഡോ​ക്ട​ർ​മാ​രു​ടെ വ്യ​ക്തി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കെ​തി​രാ​യി നി​ർ​ബ​ന്ധി​ച്ചു ഇ​ന്ന​ത് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​തു തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഗു​ഡ്റി​ച്ച് പ​റ​ഞ്ഞു.

ഒ​ൻ​പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലെ 19,000 ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ലു​ക​ളും നി​ര​വ​ധി മ​ത സം​ഘ​ട​ന​ക​ളും ഒ​ബാ​മ ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ ലൊ ​സ്യൂ​ട്ട് ഫ​യ​ൽ ചെ​യ്തി​രു​ന്നു. രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ട​തെ​ല്ലാം ചെ​യ്യു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ഗു​ഡ്റി​ച്ച് കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ