ജോസ് ടോമിനു വിജയാശംസകൾ: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക
Monday, September 23, 2019 10:07 PM IST
ഷിക്കാഗോ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് പ്രവാസി കേരള കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക വിജയാശംസകൾ നേർന്നു നാഷണൽ ടെലി കോൺഫറൻസിനു യോഗം നടത്തി. യോഗത്തിൽ തോമസ് ചാഴിക്കാടൻ എംപി മുഖ്യാതിഥിയായിരുന്നു. കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാന കൾചറൽ ഫോറം പ്രസിഡന്‍റ് വർഗീസ് പേരയിൽ ചടങ്ങിൽ പങ്കെടുത്തു. യുഡിഎഫിനു വേണ്ടി ഫ്രാൻസിസ് കിഴക്കേകുറ്റ് പങ്കെടുത്തു.നാഷണൽ പ്രസിഡന്‍റ് ജെയ്‌ബു കുളങ്ങര, നാഷണൽ വർക്കിംഗ് പ്രസിഡന്‍റ് പി.സി. മാത്യു, നാഷണൽ കോ ഓർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറമ്പിൽ, നാഷണൽ സെക്രട്ടറിമാരായ സണ്ണി കാരിക്കൽ, തോമസ് എബ്രഹാം, സജി പുതൃക്കയിൽ, നാഷണൽ വൈസ് പ്രസിഡന്‍റ് ബാബു പടവത്തിൽ, ഡാളസ് ചാപ്റ്റർ പ്രസിഡന്‍റ് വർഗീസ് കയ്യാലക്കകം, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് ഫ്രാൻസിസ് ചെറുകര, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ജോൺ സി. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

പാലായിലെ സ്ഥിതി വിവരങ്ങൾ തോമസ് ചാഴിക്കാടനും വർഗീസ് പേരയിലും പ്രവാസി നേതാക്കളെ ധരിപ്പിച്ചു. കോൺഗ്രസ് നേതാക്കളുടെ ശക്തമായ ഇടപെലുകളും പ്രവർത്തനങ്ങളൂം യുഡിഎഫിനെ മുൻ നിരയിലേക്ക് കൊണ്ടുവന്നതായും വമ്പിച്ച ഭൂരിപക്ഷത്തോടെ ജോസ് ടോം ജയിക്കുമെന്നും യോഗം വിലയിരുത്തി. ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു തന്‍റെ ലീഡർഷിപ് തെളിയിച്ച സ്ഥാനാർഥി ആണു ജോസ് ടോമെന്നും പാലായിലെ ജനങ്ങൾ അദ്ദേഹത്തെ ഒരിക്കലും കൈവിടുകയില്ലെന്നും ഒരിക്കൽ തന്‍റെ സഹപ്രവർത്തകൻ കൂടി ആയിരുന്നു ജോസ് ടോമെന്നും ജെയ്‌ബു കുളങ്ങര പറഞ്ഞു.ജോസ് കെ. മാണിയുടെ നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. ഒപ്പം പി.ജെ. ജോസഫിന്‍റെ സഹകരണത്തിനും യോഗം അഭിനന്ദനങ്ങൾ നേർന്നു. യോഗത്തിൽ പി. സി. മാത്യു സ്വാഗതവും മാത്യുക്കുട്ടി ആലുംപറമ്പിൽ നന്ദിയും പ്രകാശിപ്പിച്ചു.