ഫാമിലി കോൺഫറൻസ് 2020; ആദ്യ പ്ലാനിംഗ് കമ്മിറ്റി ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഇടവകയിൽ
Monday, September 23, 2019 9:02 PM IST
വാഷിംഗ്ടൺ ഡിസി: 2020 ജൂലൈയിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ പ്രഥമ ആലോചനായോഗം ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ (331 Blaisdell Road, Orangeburg, NewYork) സെപ്റ്റംബർ 29ന് ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുമെന്ന് കോൺഫറൻസ് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

വികാരിമാർ, സഹവികാരിമാർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന അസംബ്ലി അംഗങ്ങൾ, മലങ്കര അസോസിയേഷൻ അംഗങ്ങൾ, ഫാമിലി കോൺഫറൻസ് പ്രതിനിധികൾ, കൂടാതെ ഭദ്രാസനത്തിലെ എല്ലാ ആത്മീയ സംഘടനകളുടെ പ്രതിനിധികൾക്കും യോഗത്തിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ടെന്ന് ജനറൽ സെക്രട്ടറി ജോബി ജോൺ പറഞ്ഞു.

വരങ്ങൾക്ക് :കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് 718 608 5583, ജനറൽ സെക്രട്ടറി ജോബി ജോൺ 201 321 0045, ട്രഷറർ എബി കുര്യാക്കോസ് 845 380 2696.

റിപ്പോർട്ട്:യോഹന്നാൻ രാജൻ