ക്രി​സ്റ്റ​ഫ​ർ ടോ​മി കു​രി​യ​ൻ മ​ന്നാ​കു​ള​ത്തി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച
Monday, August 19, 2019 11:42 PM IST
അ​റ്റ്ലാ​ന്‍റാ: ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച റോ​ഡ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ക്രി​സ്റ്റ​ഫ​ർ മ​ന്നാ​കു​ള​ത്തി​ന്‍റെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും ഓ​ഗ​സ്റ്റ് 20 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ൻ​പ​തു വ​രെ അ​റ്റ്ലാ​ന്‍റ​യി​ലെ ഹോ​ളി ഫാ​മി​ലി ക്നാ​നാ​യ പ​ള്ളി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏ​തെ​ൻ​സി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് കാ​തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ക്കും.

ജോ​ർ​ജി​യാ​യി​ലെ ഏ​തെ​ൻ​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ കോ​ട്ട​യം കു​റു​മു​ള്ളൂ​ർ മ​ന്നാ​കു​ള​ത്തി​ൽ ടോ​മി ഷീ​ലാ​മ്മ ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​ത്തെ മ​ക​നാ​ണ് ക്രി​സ്റ്റ​ഫ​ർ കു​രി​യ​ൻ (22). ജോ​ർ​ജി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഫൈ​ന​ൽ ഇ​യ​ർ പ​ഠി​ക്കു​ക​യാ​യി​രു​ന്നു ക്രി​സ്റ്റ​ഫ​ർ. ക്രി​സ്റ്റി​ൻ, ക്രി​സ്റ്റീ​ന, ചാ​ൾ​സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ക​ല്ല​ടാ​ന്തി​യി​ൽ