ഹൂ​സ്റ്റ​ണി​ൽ കെഎച്ച്എ​സി​ന്‍റെ കു​ടും​ബ സം​ഗ​മം
Monday, April 22, 2019 10:01 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കേ​ര​ളാ ഹി​ന്ദൂ സൊ​സൈ​റ്റി​യു​ടെ
കു​ടും​ബ​യോ​ഗം ഹൂ​സ്റ്റ​ണ്‍ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള നാ​യ​ർ പ്ലാ​സ​യി​ൽ ഏ​പ്രി​ൽ 20 ശ​നി​യാ​ഴ്ച ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ഹൂ​സ്റ്റ​ണി​ലെ ഹി​ന്ദു സൊ​സൈ​റ്റി​യു​ടെ ജ​ന​ന​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ ഇ​ന്നു​വ​രെ​യു​ള്ള വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചം, സ​നാ​ത​ന ധ​ർ​മ്മ​വി​ശ്വാ​സി​ക​ൾ​ക്കാ​യി കേ​ര​ള​ത്ത​നി​മ​യി​ൽ വി​ദ​ഗ്ധ ശി​ൽ​പി​ക​ളാ​യ ശ​ബ​രീ​ശ​ൻ, റി​ജേ​ഷ്, ഗി​രീ​ശ​ൻ എ​ന്നി​വ​രു​ടെ ക​ര​വി​രു​തി​നാ​ൽ വി​ള​ങ്ങി നി​ൽ​ക്കു​ന്ന ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ചം കെഎച്ച്എ​സ് പ്ര​സി​ഡ​ന്‍റ് വാ​ചാ​ല​നാ​യി.

ത​ദ​വ​സ​ര​ത്തി​ൽ കെഎച്ച്എ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​രു​ടേ​യും പൊ​ന്ന​മ്മ നാ​യ​രു​ടെ​യും നാ​ൽ​പ്പ​ത്തി ആ​റാ​മ​ത് വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷ​പൂ​ർ​ണ​മാ​ക്കു​ക​യും മാ​ധ​വ​ൻ പി​ള്ള സി​പി​എ, ഷ​ണ്‍​മു​ഖ​ൻ വ​ല്ലു​ളി​ശേ​രി എ​ന്നി​വ​ർ ചേ​ർ​ന്നു പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും അ​ജി​ത് നാ​യ​ർ, സു​രേ​ഷ് പി​ള്ള എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി​യും മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു പി​ള്ള ക്ഷേ​മാ​ശം​സ​ക​ളും സ്നേ​ഹാ​ശം​സ​ക​ളും ന​ൽ​കി അ​വ​രെ ആ​ദ​രി​ച്ചു. ജ​യ​ൻ അ​വി​ന്ദാ​ക്ഷ​ൻ, അ​നി​താ മ​ധു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​യും തു​ട​ർ​ന്ന് ആ​ന​ന്ദ്, മ​ധു​ചി​റ​ക്ക​ൽ, സ​ത്യ​ൻ​പി​ള്ള, സു​രേ​ന്ദ്ര​ൻ ക​ള​ത്തി​ത്ത​റ, ര​മാ​പി​ള്ള, പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രു​ചി ഭേ​ദ​ങ്ങ​ളു​ടെ ഒ​രു സാ​ക്ഷാ​ൽ​കാ​രം ത​ന്നെ ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി