റോ​ബ​ർ​ട്ട് മു​ള്ള​ർ റി​പ്പോ​ർ​ട്ട്; വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് ട്രം​പ്
Monday, March 25, 2019 10:41 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രം​പി​ന്‍റെ പേ​രി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്ന പ്ര​ധാ​ന ര​ണ്ട് ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കു​വാ​ൻ 22 മാ​സം നീ​ണ്ടു നി​ന്ന സ്പെ​ഷ​ൽ കൗ​ണ്‍​സി​ൽ റോ​ബ​ർ​ട്ട് മു​ള്ള​റു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി​ല്ലെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ വി​ല്യം ബാ​ർ മാ​ർ​ച്ച് കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി​യ നാ​ലു പേ​ജു​ള്ള ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ട്രം​പോ, ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ ആ​രും ത​ന്നെ റ​ഷ്യ​ൻ ഗ​ണ്‍​മെ​ന്‍റി​ന്‍റെ സ​ഹാ​യം സ്വീ​ക​രി​ക്കു​ക​യോ, ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യോ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും, അ​തോ​ടൊ​പ്പം നീ​തി നി​ർ​വ​ഹ​ണ​ത്തി​ൽ യാ​തൊ​രു വി​ധ​ത്തി​ലും ട്രം​പ് ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് മു​ള്ള​റി​ന്േ‍​റ​തെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ ചൂ​ണ്ടി​കാ​ട്ടി.

അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ ത​ന്‍റെ നി​ര​പ​രാ​ധി​ത്വ​ത്തിേ·​ലു​ള്ള വി​ജ​യ​മാ​ണെ​ന്ന് ട്രം​പ് ഞാ​യ​റാ​ഴ്ച പു​റ​ത്തു​വി​ട്ട ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ട്രം​പി​ന് മേ​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ ട്രം​പ് കു​റ്റ വി​മു​ക്ത​നാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​റ്റോ​ർ​ണി ജ​ന​റ​ലും, ഡ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ലു​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ