ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളം സൊ​സൈ​റ്റി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Friday, February 15, 2019 6:41 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ മ​ല​യാ​ളം സൊ​സൈ​റ്റി​യു​ടെ 2019ലെ ​ഫെ​ബ്രു​രി​മാ​സ സ​മ്മേ​ള​നം 10ന് ​വൈ​കീ​ട്ട് നാ​ലി​ന് സ്റ്റാ​ഫ​റ്ഡി​ലെ ദേ​ശി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ത്ത​പ്പെ​ട്ടു. എ.​സി. ജോ​ർ​ജ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ ’അ​റി​വും അ​നു​ഭ​വ​വും’ എ​ന്ന പ്ര​ബ​ന്ധ​വും നൈ​നാ​ൻ മാ​ത്തു​ള്ള ത​യാ​റാ​ക്കി​യ ’ന​മ്മെ കാ​ത്തി​രി​ക്കു​ന്ന സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ’ എ​ന്ന പ്ര​ബ​ന്ധ​വു​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യി ച​ർ​ച്ച​ചെ​യ്ത​ത്. ടി.​എ​ൻ. സാ​മു​വ​ൽ മോ​ഡ​റേ​റ്റ​റാ​യി ച​ർ​ച്ച നി​യ​ന്ത്രി​ച്ചു.

എ.​സി. ജോ​ർ​ജ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റി​വും അ​നു​ഭ​വ​വും ചു​രു​ക്ക​മാ​യി അ​വ​ത​രി​പ്പി​ച്ചു. ആ​ദ്യ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ബി​ല്ലി ഗ്ര​ഹാം, ഇസിജി. സു​ദ​ർ​ശ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷ് മു​ത​ലാ​യ ലോ​ക​ത്തി​ലെ പ്ര​ധാ​ന വ്യ​ക്തി​ക​ളെ അ​ദ്ദേ​ഹം ഓ​ർ​ത്തു. അ​മേ​രി​ക്ക​യി​ലെ​യും പൊ​തു​വെ ഇ​ന്ത്യ​യി​ലെ​യും പ്ര​ത്യേ​കി​ച്ചു കേ​ര​ള​ത്തി​ലെ​യും രാ​ഷ്ട്രീ​യ​സ്ഥി​തി​ഗ​തി​ക​ൾ അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. അ​തി​ൽ അ​മേ​രി​ക്ക​യി​ൽ മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ നി​ർ​മ്മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന മ​തി​ലി​നെ​ക്കു​റി​ച്ചു​ള്ള കോ​ലാ​ഹ​ല​ങ്ങ​ളും കേ​ര​ള​ത്തി​ൽ നി​ർ​മ്മി​ച്ചു​ക​ഴി​ഞ്ഞ വ​നി​താ​മ​തി​ലി​നെ​ക്കു​റി​ച്ചും അ​ദ്ദ​ഹം വ​ള​രെ സ​ര​സ​മാ​യി പ്ര​തി​പാ​ദി​ച്ചു.

പ​ത്മ​പു​ര​സ്കാ​ര​ങ്ങ​ളി​ലെ രാ​ഷ്ടീ​യം, സ്ത്രീ​ശ​ക്തീ​ക​ര​ണം എ​ന്ന പ്ര​ഹ​സ​നം, ആ​ദി​വാ​സി​ക​ളോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യും മ​ധു എ​ന്ന ആ​ദി​വാ​സി​യു​ടെ കൊ​ല​പാ​ത​കം, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം, മ​ത​ങ്ങ​ളു​ടെ ക​ട​ന്നു ക​യ​റ്റ​ങ്ങ​ൾ, ഏ​ഷ്യ​ൻ ഗെ​യിം​മ്സ് അ​ങ്ങ​നെ ഓ​രോ വി​ഷ​യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ചു​രു​ക്ക​മാ​യി വി​ശ​ദീ​ക​രി​ച്ചു.

നൈ​നാ​ൻ മാ​ത്തു​ള്ള ’ന​മ്മെ കാ​ത്തി​രി​ക്കു​ന്ന സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ലോ​ക​ത്ത് വ​രാ​ൻ​പോ​കു​ന്ന ചി​ല മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു ദീ​ർ​ഘ​ദ​ർ​ശി​യു​ടെ ചാ​തു​ര്യ​ത്തോ​ടെ അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചു. പൊ​തു​ച​ർ​ച്ച​യി​ൽ ഈ ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് നീ​ണ്ട ച​ർ​ച്ച ആ​വ​ശ്യ​മാ​ണെ​ന്ന് സ​ദ​സ്യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ർ​ച്ച​യി​ൽ പൊ​ന്നു പി​ള്ള, എ.​സി. ജോ​ർ​ജ്, നൈ​നാ​ൻ മാ​ത്തു​ള്ള, ചാ​ക്കൊ മു​ട്ടു​ങ്ക​ൽ, ടി. ​എ​ൻ. സാ​മു​വ​ൽ, തോ​മ​സ് ത​യ്യി​ൽ, ടോം ​വി​രി​പ്പ​ൻ, തോ​മ​സ് വ​ർ​ഗ്ഗീ​സ്, ഷാ​ജി പാം​സ്, മാ​ത്യു പ​ന്ന​പ്പാ​റ, ജി. ​പു​ത്ത​ൻ​കു​രി​ശ്, ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളം സൊ​സൈ​റ്റി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ​ക്ക്:

മ​ണ്ണി​ക്ക​രോ​ട്ട് (പ്ര​സി​ഡ​ന്‍റ്) 281 857 9221
ജോ​ളി വി​ല്ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 998 4917, പൊ​ന്നു​പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 261 4950,
ജി. ​പു​ത്ത​ൻ​കു​രി​ശ് (സെ​ക്ര​ട്ട​റി) 281 773 1217

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട്