ജോ​യി​ച്ച​ൻ ചെ​മ്മാ​ച്ചേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ​സി​എ​സ് അ​നു​ശോ​ച​ന യോ​ഗം വെ​ള്ളി​യാ​ഴ്ച
Thursday, February 14, 2019 10:30 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​യി​ച്ച​ൻ ചെ​മ്മാ​ച്ചേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ലു​ള്ള അ​നു​ശോ​ച​ന യോ​ഗം ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7ന് ​ഡ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടും.

ഷി​ക്കാ​ഗോ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ്, ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക വൈ​സ് പ്ര​സി​ഡ​ന്‍റ്, ചി​ക്കാ​ഗോ​യി​ലെ ര​ണ്ട് ക്നാ​നാ​യ പ​ള്ളി​ക​ളു​ടേ​യും ട്ര​സ്റ്റി, ഷി​ക്കാ​ഗോ കെ​സി​വൈ​എ​ൽ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ വി​വി​ധ നി​ല​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ജോ​യി​ച്ച​ൻ.

ജോ​യി​ച്ച​ന്‍റെ മ​ര​ണ​വാ​ർ​ത്തയെ തുടർന്നു മു​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കെ​സി​എ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​യ്ക്കു​ക​യു​ണ്ടാ​യി. ത​ൽ​സ​മ​യം ജോ​യി​ച്ച​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി ക്നാ​നാ​യ സെ​ന്‍റ​റി​ൽ പ്രാ​ർ​ത്ഥ​നാ ശു​ശ്രൂ​ഷ ന​ട​ത്തു​ക​യു​ണ്ടാ​യി. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, കെ.​സി.​എ​സ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഈ ​അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഷി​ക്കാ​ഗോ​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കെ.​സി.​എ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​റി​യ​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം