ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ ന​യി​ക്കു​ന്ന ആ​ന്ത​രീ​ക സൗ​ഖ്യ ധ്യാ​നം സോ​മ​ർ​സെ​റ്റി​ൽ
Wednesday, February 13, 2019 10:58 PM IST
ന്യൂ​ജേ​ഴ്സി: സോ​മ​ർ​സെ​റ്റ് സെ​ൻ​റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വ​ലി​യ നോ​ന്പി​നൊ​രു​ക്ക​മാ​യു​ള്ള ഈ ​വ​ർ​ഷ​ത്തെ ധ്യാ​നം ഏ​പ്രി​ൽ 4, 5, 6, 7 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

പ്ര​മു​ഖ ദൈ​വ വ​ച​ന​പ്ര​ഘോ​ഷ​ക​നും ധ്യാ​ന​ഗു​രു​വു​മാ​യ റ​വ. ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ വ​ച​ന ശു​സ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ​രി​യാ​ര​ത്തു​ള്ള ’മ​ദ​ർ​ഹോം’ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റാ​ണ് ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ.

ആ​ത്മാ​ഭി​ഷേ​ക​ത്തി​നും, ആ​ന്ത​രീ​ക സൗ​ഖ്യ​ത്തി​നും, രോ​ഗ​ശാ​ന്തി​യ്ക്കും ഈ ​നോ​ന്പു​കാ​ല​ത്തി​ൽ ദൈ​വം ന​മു​ക്കാ​യി ന​ൽ​കു​ന്ന കാ​രു​ണ്യം അ​നു​ഭ​വി​ച്ച​റി​യു​വാ​നു​ള്ള ഈ ​ധ്യാ​നം ഏ​പ്രി​ൽ 4,5 ദി​വ​സ​ങ്ങ​ളി​ൽ (വ്യാ​ഴം, വെ​ള്ളി) വൈ​കു​ന്നേ​രം 6 മു​ത​ൽ രാ​ത്രി 9 വ​രേ​യും, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 മ​ണി വ​രേ​യു​മാ​ണ്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ വി. ​കു​ർ​ബാ​ന, ആ​രാ​ധ​ന, കു​ന്പ​സാ​രം, ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗാ​ന​ശു​ശ്രൂ​ഷ എ​ന്നി​വ​യും കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

വ​ലി​യ നോ​ന്പി​ന് ഒ​രു​ക്ക​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ആ​ന്ത​രീ​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത് വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ വ​ള​രു​വാ​നും, ആ​ത്മീ​യ ഉ​ണ​ർ​വ്വ് നേ​ടു​വാ​നും എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​ലി​ഗോ​റി ഫി​ലി​പ്സ് ക​ട്ടി​യാ​കാ​ര​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക:

ജ​സ്റ്റി​ൻ ജോ​സ​ഫ് (ട്ര​സ്റ്റി) (732)7626744, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി (ട്ര​സ്റ്റി) 7326903934), ടോ​ണി മാ​ങ്ങ​ൻ (ട്ര​സ്റ്റി) (347) 7218076, മ​നോ​ജ് പാ​ട്ട​ത്തി​ൽ (ട്ര​സ്റ്റി) (908 )4002492.
വെ​ബ്: https://stthomassyronj.org

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം