അന്നമ്മ ഉമ്മന്‍ (മേഴ്‌സി) നിര്യാതയായി
Tuesday, December 11, 2018 3:08 PM IST
ഹൂസ്റ്റണ്‍: മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികരിലൊരാളായ കാര്‍ത്തികപ്പള്ളി പാണ്ടിയാലക്കല്‍ റവ.ഉമ്മന്‍ ശാമുവേലിന്റെ (നൈസ് അച്ചന്‍) ഭാര്യയും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക ഗായകസംഘം അസിസ്റ്റന്റ് ലീഡര്‍ സാം റോജിന്‍ ഉമ്മന്റെ മാതാവുമായ അന്നമ്മ ഉമ്മന്‍ (മേഴ്‌സി 65) നിര്യാതയായി. പരേത മാവേലിക്കര ചെറുകോല്‍ പുതുപ്പുരയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍ : സാം റോജിന്‍ ഉമ്മന്‍ (ഹൂസ്റ്റണ്‍), പ്രെറ്റി സാറ തോമസ് (ബഹറിന്‍). മരുമക്കള്‍: ഡോ. ആന്‍ ഉമ്മന്‍ (ഹൂസ്റ്റണ്‍), ലളിത് തോമസ് (ബഹറിന്‍). കൊച്ചുമക്കള്‍: റോണി, മന്ന, നൈസിയാ, കെന്‍, ഡെയ്ന്‍.

സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 13നു വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനു ഭവനത്തില്‍ ആരംഭിക്കുന്നതാണ്.

തുടര്‍ന്നു ഉച്ചകഴിഞ്ഞു മൂന്നിനു കാര്‍ത്തികപ്പള്ളി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കു ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപോലിത്ത മുഖ്യകാര്‍മ്മികത്വവും ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ, ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ എന്നിവര്‍ സഹകാര്‍മ്മി കത്വവും വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 91 9446116855 (റോജിന്‍, ഇന്ത്യ).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി