എ​ൻ​എ​സ്എ​സ് ഓ​ഫ് ഹ​ഡ്സ​ണ്‍​വാ​ലി പ്ര​മേ​യം പാ​സാ​ക്കി
Monday, November 19, 2018 8:47 PM IST
ന്യൂ​യോ​ർ​ക്ക്: ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന ഒ​രു പ്ര​മേ​യ​വും അ​തോ​ടൊ​പ്പം എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ ശ​ബ​രി​മ​ല​യി​ൽ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന തെ​റ്റാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വി​ശ്വാ​സ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​ൻ എ​ടു​ത്ത ധീ​ര​മാ​യ നി​ല​പാ​ടി​ന് അ​ച​ഞ്ച​ല​മ​യാ​യ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു. അ​യ്യ​പ്പ സ​ന്നി​ധി​യി​ൽ നാ​മ​ജ​പം ന​ട​ത്തി​യ ഭ​ക്ത​ർ​ക്കെ​തി​രെ ന​ട​ന്ന പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ൽ അ​തി​ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

പോ​ലീ​സി​ന്‍റെ നി​ന്ദ്യ​വും നീ​ച​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യി ഭ​ക്ത​ർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​ൽ ജ​നാ​ധി​പ​ത്യ ലോ​കം ല​ജ്ജി​ച്ചു ത​ല​താ​ഴ്ത്തു​ന്നു​വെ​ന്നും പ്ര​മേ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജി.​കെ.​നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), പ​ത്മ നാ​യ​ർ (സെ​ക്ര​ട്ട​റി), കൃ​ഷ്ണ​കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ സൂ​ചി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​യ​പ്ര​കാ​ശ് നാ​യ​ർ