ഷാ​രോ​ണ്‍ വോ​യ്സ് "ഹാ​ർ​മ​ണി 2018' ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ ശ​നി​യാ​ഴ്ച
Friday, November 16, 2018 11:09 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഗ്രൂ​പ്പ് ന​വം​ബ​ർ 17ന് ​ഹാ​ർ​മ​ണി 2018 സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച ഷാ​രോ​ണ്‍ വോ​യ്സാ​ണ് സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നി​ര​വ​ധി വേ​ദി​ക​ളി​ൽ ഗാ​നാ​ലാ​പ​ന​ത്തി​ലൂ​ടെ കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ ഷാ​ജു എം. ​പീ​റ്റ​ർ , സാ​റാ പീ​റ്റ​ർ, റോ​ഷി​ൻ മാ​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ ആ​സ്വ​ദി​ക്കു​വാ​ൻ ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യു വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ.​മാ​ത്യു വ​ർ​ഗീ​സ് -718 465 2358, എം. ​തോ​മ​സ് -718 343 7663, സി.​വി.​സൈ​മ​ണ്‍ കു​ട്ടി- 516 742 3520


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ