ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ; റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ് വ​ച​ന പ്ര​ഘോ​ഷകനാകും
Thursday, November 15, 2018 9:19 PM IST
ഹൂ​സ്റ്റ​ണ്‍: ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 16, 17,18 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ട്രി​നി​റ്റി മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ (5810, Almeda Genoa Rd, TX 77048) ന​ട​ത്ത​പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.30നു ​ഗാ​ന ശു​ശ്രൂ​ഷ​യോ​ടു കൂ​ടി ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ ( മ​ല​യാ​ളം) മ​ധ്യേ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

മാ​ർ​ത്തോ​മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​രി​ലൊ​രാ​ളും പ്ര​മു​ഖ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും മാ​ർ​ത്തോ​മ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ് (പു​ന്ന​യ്ക്കാ​ട്) വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ന്ന​തു​മാ​യി​രി​ക്കും.

ദൈ​വ​വ​ച​ന​ത്തി​ന്‍റെ ആ​ഴ​മേ​റി​യ മ​ർ​മ്മ​ങ്ങ​ളെ ശ്ര​വി​പ്പാ​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നും ഏ​വ​രെ​യും ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ലേ​ക്കു ക്ഷ​ണി​ക്കു​ന്നു​വെ​ന്നു ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ. ജേ​ക്ക​ബ് പി .​തോ​മ​സ് (വി​കാ​രി) 832 898 8699
റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ് (അ​സി. വി​കാ​രി) 713 408 7394

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി