അ​വ​യ​വ​ദാ​ന ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, November 13, 2018 9:06 PM IST
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​വം​ബ​ർ 11 നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്ക് അ​വ​യ​വ​ദാ​ന ബോ​ധ​വ​ൽ​ക്ക​ര​ണ​വും കി​ഡ്നി രോ​ഗ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും സെ​മി​നാ​റും ന​ട​ത്ത​പ്പെ​ട്ടു.

വി​മ​ൻ​സ് ആ​ൻ​ഡ് മെ​ൻ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ ​ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. തോ​മ​സ് മു​ള​വ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കോ​ർ​ഡി​നേ​റ്റ​ർ ഷി​ബു പീ​റ്റ​ർ വെ​ട്ടു​ക​ല്ലേ​ൽ അ​വ​യ​വ​ദാ​ന ബോ​ധ​വ​ൽ​ക്ക​ര​ണ​വും , കി​ഡ്നി രോ​ഗ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. മെ​ൻ​സ് മി​നി​സ്ട്രി കോ​ർ​ഡി​നേ​റ്റ​ർ സാ​ബു ന​ടു​വീ​ട്ടി​ൽ സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്തു.

വി​മ​ൻ​സ് മി​നി​സ്ട്രി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കോ​ഡി​നേ​റ്റ​ർ വി​നി തെ​ക്ക​നാ​ട്ട് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. സി​ബി കൈ​ത​ക്ക​തൊ​ട്ടി​യി​ൽ ച​ട​ങ്ങി​ന്‍റെ എം​സി ആ​യി പ്ര​വ​ർ​ത്തി​ച്ചു. സെ​മി​നാ​ർ ഒ​രു​ക്ക​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ച​ർ​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം