ഡാളസ് , ഫിലഡൽഫിയ ഫൊറോനകളിൽ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ് 14 ന്
Saturday, October 13, 2018 7:02 PM IST
ഹൂസ്റ്റൺ: ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്‍റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡാളസ് സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനയിലും ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനയിലും ഒക്ടോബർ 14 നു (ഞായർ) നടക്കും.

സീറോ മലബാർ രൂപതാധ്യക്ഷനും കൺവൻഷൻ രക്ഷാധികാരിയുമായ മാർ ജേക്കബ് അങ്ങാടിയത്ത് ഡാളസിലെ കിക്കോഫ് ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെ 8.30 നു മാർ അങ്ങാടിയത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നാണ് കിക്ക്ഓഫ് ചടങ്ങുകൾ. വികാരി ഫാ. ജോഷി എളമ്പാശേരിൽ, കോഓർഡിനേറ്റർമാരായ മോൻസി വലിയവീട് , മൻജിത് കൈനിക്കര എന്നിവർ ചടങ്ങിനു നേതൃത്വം നൽകും.

ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനയിൽ നടക്കുന്ന കിക്ക്ഓഫ് ചടങ്ങുകളിൽ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട് പങ്കെടുക്കും. രാവിലെ 11 നു നടക്കുന്ന വിശുദ്ധ കുർബാനക്കുശേഷം നടക്കുന്ന ചടങ്ങുകൾക്ക് വികാരി ഫാ വിനോദ് മഠത്തിപ്പറമ്പിൽ, കോഓർഡിനേറ്റർമാരായ ജോർജി വി. ജോർജ്, ഷാജി മിറ്റത്താനി, അമയ് ജോർജ്, അഭിലാഷ് രാജൻ, റോഷൻ പ്ലാമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ