ന്യൂ യോർക്കിൽ "അവർക്കൊപ്പം' റിലീസ് ചെയ്തു
Saturday, September 22, 2018 9:09 PM IST
ന്യൂയോർക്ക് : കഥകൾക്കും കഥാപാത്രങ്ങൾക്കും ജീവന്‍റെ തുടിപ്പുകള്‍ നല്‍കിയ "അവർക്കൊപ്പം' എന്ന സിനിമ അമേരിക്കയിൽ റിലീസ് ചെയ്തപ്പോൾ ഗണേഷ് നായർ എന്ന കലാകാരന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാകുന്നു .‌‌‌‌‌‌‌

വ്യത്യസ്താമായ ഒരു കഥകൊണ്ടു വേറിട്ട് നിൽക്കുന്ന അവർക്കൊപ്പം നൂതന അവതരണത്തിലൂടെ നമ്മുടെ സംസ്‌കാരം നമുക്ക് കാണിച്ചുതരുന്നു. ചിത്രത്തിന്‍റെ ഓരോ സീനുകളും കലാഹൃദയരെ കീഴടക്കുന്നു. കണ്ടവരെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു ഇത്രയും നല്ലതാവും എന്ന് പ്രതീക്ഷിച്ചില്ല.

ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരാള്‍ക്കു മാത്രമേ യഥാര്‍ത്ഥ കലാകാരനാകാനാകൂ എന്ന് അവർക്കൊപ്പം എന്ന ചിത്രത്തിലൂടെ നമുക്ക് മനസിലാക്കാം. കാരണം ചിത്രത്തിൽ ഉടനീളം വര്‍ണങ്ങളിൽ ലാളിച്ച ഒരു ദൈവിക സ്പര്‍ശം കാണാം. സൂപ്പര്‍താരങ്ങളുടെ പടങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്ന ഒരു കാലഘട്ടത്തിലാണ് ഒരു പുതുമുഖത്തിന്‍റെ സിനിമ നിറഞ്ഞ സദസിൽ റിലീസ് ചെയ്തത്.

വ്യത്യസ്തമായ പ്രമേയത്തിൽ പുർണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന അവർക്കൊപ്പം എന്ന സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഗണേശ് നായർ ആണ്. ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് മാർട്ടിൻ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോൺ ഡേവിഡ് എന്നിവരാണ് .

പ്രവാസി മലയാളികളായ അജിത് എൻ.നായരുടേതാണ് തിരക്കഥ. കൊച്ചുണ്ണി ഇളവൻ മഠം (എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ) , മനോജ് നമ്പ്യാർ (ഡയറക്ടർ ഫോട്ടോഗ്രാഫി ), ലിൻസെൻറ് റാഫേൽ (എഡിറ്റിംഗ് ) ഷാജൻ ജോർജ് ( അസിസ്റ്റന്‍റ് ഡയറക്ടർ ) , പ്രവീൺ ( അസിസ്റ്റന്‍റ് ഡയറക്ടർ ) ചലിപ്പിച്ചിരിക്കുന്നത് പാർത്ഥസാരഥി പിള്ള (കാസ്റ്റിംഗ് ഡയറക്ടർ ) എന്നിവരും ചിത്രത്തിന്‍റെ അണിയറയിൽ കലാപാടവം തെളിയിച്ചിരിക്കുന്നു. ശ്രുതിലയ ബാൻഡ് ഷിക്കാഗോ ചിത്രത്തിൽ ഭാഗമാകുന്നു . ഹാപ്പി റൂബിസ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് .


ചിത്രത്തിന്‍റെ റിലീസ് വേളയിൽ പല സന്ദർഭങ്ങളിലായി സഹായങ്ങൾ ചെയ്തുതന്ന വിനോദ് കെ.ആർ ,കെ , ഫാ. ജോസ് കണ്ടത്തിക്കുഴിയിൽ, ഡോ. ജയനരയണൻ , ഫാ.തതവോസ്‌ അരവിന്ദ് , ബിജു പ്രവീൺ , എബിസൺ എബ്രഹാം ,അരവിന്ദ് ജി .പദ്മനാഭൻ ,സുരേന്ദ്രൻ നായർ ,ഗിരീഷ് നായർ,വിൽസൺ ഡാനിയേൽ ,കുമ്പളത്തു പദ്മകുമാർ ,ഗോപൻ ജി.നായർ, ജയദേവ് നായർ, ഡോ .പദ്മജ പ്രേം , ഡോ .രാമചന്ദ്രൻ ,ഡോ .ഫ്രാൻസിസ് ക്ലമെന്‍റ് ,അപ്പുക്കുട്ടൻ പിള്ള ,ജനാർദ്ദനൻ തോപ്പിൽ, നന്ദകുമാർ , ആന്‍റോ വർക്കി , വിജയമ്മ നായർ , ഡോ. പ്രഭ കൃഷ്ണൻ , ഷൈനി ജോർജ്, കെ.ജെ. ഗ്രഗറി , വർഗീസ് പോത്താനിക്കാട് എന്നിവരെ അനുമോദിച്ചു.

റോക്‌ലാൻഡ് കൗണ്ടിയിലുള്ള മാവേലി സിനിമാസിലും ലോംഗ് ഐലൻഡ് ബെൽമോർ പ്ലേഹൗസ് തീയേറ്റർ , എഡിസൺ ബിഗ് സിനിമാസിലും ചിത്രം പ്രദർശിപ്പിക്കും.

റിപ്പോർട്ട് : ശ്രീകുമാർ ഉണ്ണിത്താൻ