ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി
Friday, May 10, 2024 4:07 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി. തെ​ക്ക​ന്‍ തു​റ​മു​ഖ ന​ഗ​ര​മാ​യ മാ​ര്‍​സെ​യി​ലാ​ണ് ദീ​പം എ​ത്തി​യ​ത്. 128 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്നു പാ​യ്മ​ര​ങ്ങ​ളു​ള്ള ക​പ്പ​ലി​ലാണ് ഗ്രീ​സി​ൽ​നി​ന്നുള്ള 12 ദി​വ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം ദീ​പം ഫ്രാ​ൻ​സി​ലെ​ത്തി​ച്ച​ത്.

ഒ​ളി​മ്പി​ക്സ് സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വാ​യ നീ​ന്ത​ല്‍ താ​രം ഫ്ലോ​റ​ന്‍റ് മാ​നൗ​ഡു​വാ​ണ് ദീ​പം ക​ര​യി​ലെ​ത്തി​ച്ച​ത്. ദീ​പ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യാ​ന്‍ തെ​ക്ക​ന്‍ ഫ്ര​ഞ്ച് തു​റ​മു​ഖ​മാ​യ മാ​ര്‍​സെ​യി​ല്‍ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ ഉ​ൾ​പ്പെ​ട്ട പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​ര്‍ എ​ത്തി​യി​രു​ന്നു.

ദീ​പ​ത്തി​ന്‍റെ വ​ര​വോ​ടെ രാ​ജ്യം ഒ​ളി​ന്പി​ക്സി​ന്‍റെ തി​ര​ക്കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്ന് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ പ​റ​ഞ്ഞു.