ഡി​വൈ​ൻ(​യു​കെ) ടീം ​ന​യി​ക്കു​ന്ന ത്രി​ദി​ന​കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ​ധ്യാ​നം പ​ൻ​റ്റാ​സാ​ഫി​ൽ ഡി​സം: 16 മു​ത​ൽ
Tuesday, November 15, 2022 12:54 AM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ
പ​ൻ​റ്റാ​സാ​ഫ്: ഡി​വൈ​ൻ (യു​കെ) ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​യി​ൽ​സി​ലെ പ​ൻ​റ്റാ​സാ​ഫി​ൽ ഒ​രു​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ’കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ’ ധ്യാ​ന​വും, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ശു​ശ്രു​ഷ​ക​ളും ഡി​സം​ബ​ർ 16 മു​ത​ൽ 18 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

തി​രു​പ്പി​റ​വി തി​രു​ന്നാ​ളി​നു ആ​മു​ഖ​മാ​യു​ള്ള നോ​ന്പു​കാ​ല​ത്ത്, ആ​ൽ​മീ​യ ന​വീ​ക​ര​ണ​ത്തി​നും, വി​ശു​ദ്ധി​യി​ൽ ഒ​രു​ങ്ങി​കൊ​ണ്ടു ഉ​ണ്ണി​യേ​ശു​വി​നെ കു​ടും​ബ​ങ്ങ​ളി​ൽ വ​ര​വേ​ൽ​ക്കു​വാ​നും, കു​ട്ടി​ക​ൾ​ക്കു ആ​ത്മീ​യോ​ർ​ജ്ജം പ​ക​രു​വാ​നു​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ധ്യാ​ന ശു​ശ്രു​ഷ​ക​ൾ ഡി​സം​ബ​ർ 16നു ​വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.

ആ​ഗോ​ള ത​ല​ത്തി​ൽ തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ൾ ന​യി​ച്ചി​ട്ടു​ള്ള, പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും, വി​ൻ​സ​ൻ​ഷ്യ​ൽ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ​ഭാം​ഗ​വും, പ​ൻ​റ്റാ​സാ​ഫ് ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ വി​സി, ത്രി​ദി​ന ധ്യാ​നം ന​യി​ക്കു​ന്ന​താ​ണ്.

ഡി​സം​ബ​ർ 16നു ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​ആ​രം​ഭി​ക്കു​ന്ന ധ്യാ​ന​ശു​ശ്രു​ഷ 18നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ സ​മാ​പി​ക്കും.

മാ​ന​സാ​ന്ത​ര​വും, ന​വീ​ക​ര​ണ​വും നേ​ടി ദൈ​വീ​ക അ​നു​ഗ്ര​ഹ പ​രി​പാ​ല​ന​ത്തി​നും, കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും അ​വ​സ​രം ഒ​രു​ങ്ങു​ന്ന തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി പ​ൻ​റ്റാ​സാ​ഫ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും, വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 01352 711053, 07417 494277 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​വാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു.