നാ​വ​നി​ൽ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ളും ഇ​ട​വ​ക​ദി​ന​വും ആ​ഘോ​ഷി​ച്ചു
Friday, October 7, 2022 6:00 AM IST
ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നാ​വ​ൻ കു​ർ​ബാ​ന സെ​ന്‍റ​റി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ളും, ഇ​ട​വ​ക ദി​ന​വും സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ 1 ശ​നി​യാ​ഴ്ച നാ​വ​ൻ ജോ​ണ്‍​സ്ടൗ​ണ്‍ നേ​റ്റി​വി​റ്റി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് കൊ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ​ഹി​ച്ച​തോ​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ലെ​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഫാ. ​മൈ​ക്കി​ൾ കാ​ഹി​ൽ (വി​കാ​രി, ജോ​ണ്‍​സ്ടൗ​ണ്‍ പ​ള്ളി), ഫാ. ​ഷി​ന്േ‍​റാ, ഫാ. ​പോ​ൾ ( സെ​ന്‍റ് പോ​ൾ​സ് മൈ​നൂ​ത്ത്) എ​ന്നി​വ​രും സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ട് പ്ര​ദി​ക്ഷ​ണം ന​ട​ത്ത​പ്പെ​ട്ടു.

പൗ​രോ​ഹ​ത്യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ജോ​ണ്‍​സ്ടൗ​ണ്‍ പ​ള്ളി വി​കാ​രി ഫാ. ​മൈ​ക്കി​ൾ കാ​ഹി​ലി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന ഫാ. ​പോ​ളി​നു സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ യാ​ത്ര​യ​യ​പ്പു ന​ൽ​കി. വി​വാ​ഹ​ത്തി​ന്‍റെ 25, 15 വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​മാ​രേ​യും ത​ദ്ദ​വ​സ​ര​ത്തി​ൽ അ​നു​മോ​ദി​ച്ചു.

നാ​വ​ൻ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ണ്‍​ഡേ സ്കൂ​ൾ വാ​ഷി​കം ന​ട​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. തു​ട​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.