ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ടോമി ജേക്കബ് അന്തരിച്ചു
Friday, March 18, 2022 11:38 AM IST
ഡാർവിൻ : ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ടോമി ജേക്കബ് അന്തരിച്ചു. ഡാർവിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു.

നല്ലൊരു ഗായകനായും, നല്ലൊരു സംഘാടകനായും, മനുഷ്യ നന്മയ്ക്കെന്നെണ്ണി അണിയിച്ചൊരുക്കിയ ടെലി ഫിലിമുകളിലൂടെയും, നല്ലൊരു ഫോട്ടോഗ്രാഫറായും, അതിനെല്ലാമുപരിയായി നല്ലൊരു മനുഷ്യ സ്നേഹിയായും നമ്മുടെ ഏതുകാര്യത്തിനും ഒപ്പമുണ്ടായിരുന്ന ടോമി ജേക്കബിന്‍റെ ആകസ്മിക വേർപാട് നികത്താനാവാത്തതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

എബി പൊയ്ക്കാട്ടിൽ