ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു
Friday, April 19, 2024 1:51 PM IST
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു. സു​ല​വേ​സി ദ്വീ​പി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള റു​വാം​ഗ് പ​ർ​വ​ത​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച അ​ഞ്ചു​ത​വ​ണ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ചാ​രം പ​ട​രു​ന്ന​തും പാ​റ​ക​ൾ വീ​ഴു​ന്ന​തും ചൂ​ടു​ള്ള അ​ഗ്നി​പ​ർ​വ​ത മേ​ഘ​ങ്ങ​ളും സു​നാ​മി സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്. മ​നാ​ഡോ സി​റ്റി​യി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

സ്‌​ഫോ​ട​ന​ത്തി​ൽ അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന് ക​ട​ലി​ൽ വീ​ണാ​ൽ സു​നാ​മി ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​ഗ്നി​പ​ർ​വ​ത​ത്തി​നു കി​ഴ​ക്കു​ള്ള ടാ​ഗു​ലാ​ൻ​ഡാം​ഗ് ദ്വീ​പ് അ​പ​ക​ട​ത്തി​ലാ​വും. ഈ ​ദ്വീ​പി​ലു​ള്ള​വ​രോ​ടും മാ​റി​ത്താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.