ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, November 9, 2021 11:40 PM IST
ബ്രി​സ്ബെ​ൻ: ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ​യു​ടെ ന​വം​ബ​ർ 27ന് ​ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി ചെ​റു​ക​ഥ, ക​വി​ത ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന വെ​ബി​നാ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ വെ​ബി​നാ​ർ ന​വം​ബ​ർ 13 ശ​നി​യാ​ഴ്ച നാ​ലി​ന് ’സ്ത്രീ ​പു​രു​ഷ സ​മ​ത്വ​ത്തി​ന്‍റെ പ്ര​സ​ക്തി - ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കും. കേ​ര​ള സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ് ശ്രീ​ക​ല പ​ങ്കെ​ടു​ക്കും. ബ്രി​സ്ബെ​നി​ൽ വ​ച്ചു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ദേ​ശീ​യ​സ​മ്മേ​ള​നം കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൂം ​പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് ന​ട​ക്കു​ക.

മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള സൃ​ഷ്ടി​ക​ൾ മു​ന്പെ​ങ്ങും പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തും സ്വ​ന്തം ര​ച​ന​ക​ൾ ആ​ണെ​ന്നും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന പ​ത്ര​ത്തോ​ടൊ​പ്പം ന​വം​ബ​ർ 20 ന് ​മു​ന്പാ​യി അ​യ​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ ബ​ന്ധ​പ്പെ​ടു​ക.

https://forms.gle/AxVmmozFdZVj6CkE8

Email:[email protected]

എ​ബി പൊ​യ്ക്കാ​ട്ടി​ൽ