സോർഡ്സിൽ ഇടവക തിരുനാൾ മേയ് 19 ന്
Thursday, May 16, 2019 3:48 PM IST
ഡബ്ലിൻ: സീറോ മലബാർ സഭയുടെ സോർഡ്സ് കുർബാന സെന്‍ററിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ ആഘോഷിക്കുന്നു. മേയ് 19 ന് (ഞായർ) സോർഡ്സ് റിവർവാലിയിലുള്ള സെന്‍റ് ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ആഘോഷമായ തിരുനാൾ റാസ. തുടന്ന് തിരുനാൾ സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം. വൈകുന്നേരം 5ന് ഇടവക സംഗമവും തുടർന്നു സ്നേഹ വിരുന്നും നടക്കും.

തിരുനാൾ റാസക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിൻ റവ.ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ OCD തുടങ്ങിയവർ സഹ കാർമികരായിരിക്കും.

റിപ്പോർട്ട്:ജയ്സൺ കിഴക്കയിൽ