ബാൻബറി മലയാളി അസോസിയേഷൻ; ജിജി മാത്യു പ്രസിഡന്‍റ്, ജോൺ ആന്‍റണി സെക്രട്ടറി
Monday, January 21, 2019 8:17 PM IST
ലണ്ടൻ: ബാൻബറി മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ബി ജി എൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ജിജി മാത്യു (പ്രസിഡന്‍റ്), ജോൺ ആന്‍റണി (സെക്രട്ടറി), ജീന ജോസഫ് (വൈസ് പ്രസിഡന്‍റ്), ജൈനി ജേക്കബ് (ജോയിന്‍റ് സെക്രട്ടറി), ജിസ്മോൻ സേവ്യർ ( ട്രഷറർ) എന്നിവരേയും ആൻ ശിൽപ്പ ജോണി (പ്രോഗ്രാം കോഓർഡിനേറ്റർ), ജയന്തി ആന്‍റണി (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരേയും കറസ്‌പോൻഡന്‍റായി സാജു സ്കറിയയും യുക്മ റപ്രസെന്‍റേറ്റീവ് ആയി ചാർളി മാത്യുവിനേയും കമ്മിറ്റി അംഗങ്ങളായി ഷൈനി രാജു, മീന കോതാൻഡൻ,ഷിബു ചാക്കോ,ബിജു തോമസ്,ജസ്റ്റിൻ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

കേരളാ ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് നാലായിരം പൗണ്ട് നൽകി അസോസിയേഷൻ ജനശ്രദ്ധ പിടിച്ചു പറ്റി. കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളുമായി അസോസിയേഷൻ മുന്നോട്ടുപോകുമെന്നും തുടർ പ്രവർത്തനങ്ങളിലും ഏവരുടെയും സഹകരണമുണ്ടാവണമെന്നും പ്രസിഡണ്ട് ജിജി മാത്യു സെക്രട്ടറി ജോൺ ആന്‍റണി എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്:സാബു ചുണ്ടക്കാട്ടിൽ