മാഞ്ചസ്റ്റിൽ ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തിശുശ്രൂഷയും 17 ന്
Saturday, January 12, 2019 5:14 PM IST
മാഞ്ചസ്റ്റർ : അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രീസ്‌ നേതൃത്വം നൽകുന്ന ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും ജനുവരി 17 ന് (വ്യാഴം) മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ നടക്കും.

സെന്‍റ് പീറ്റർ ആൻഡ് സെന്‍റ് പോൾ പള്ളിയിൽ വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് ധ്യാനം. പ്രമുഖ വചനപ്രഘോഷകനും മാഞ്ചസ്റ്റർ മിഷൻ സീറോ മലബാർ ചാപ്ലയിനുമായ ഫാ.ജോസ് അഞ്ചാനിക്കലും സെഹിയോൻ അഭിഷേകാഗ്നി മിനിസ്‌ട്രി ടീമും ആണ് ഇത്തവണ ശുശ്രൂഷകൾ നയിക്കുക. വിശുദ്ധ കുർബാന , ദിവ്യകാരുണ്യ ആരാധന , വചന പ്രഘോഷണം , രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്‍റെ ഭാഗമാകും.

വിവരങ്ങൾക്ക്: രാജു ചെറിയാൻ 07443630066 , മിഖായേൽ മർഫി 07815472582.

വിലാസം: ST. PETER & ST. PAUL CATHOLIC CHURCH, PARK ROAD
M6 8JR, SALFORD, MANCHESTER.