കേ​ര​ള നാ​ദം 2018 പ്ര​കാ​ശ​നം ചെ​യ്തു
Friday, January 4, 2019 9:27 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ള സാ​ഹി​ത്യ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ കേ​ര​ള നാ​ദ​ത്തി​ന്‍റെ 2018 പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. ടൂ​ഗാ​ബി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യു​ക്ത സെ​വ​ൻ ഹി​ൽ​സ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ദു​ർ​ഗ ഓ​വ​ൻ ആ​ദ്യ പ്ര​തി പ​ത്രാ​ധി​പ​സ​മി​തി അം​ഗം ടി.​സി. ജോ​ർ​ജി​ന് ന​ൽ​കി കൊ​ണ്ട് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മു​ഖ്യ പ​ത്രാ​ധി​പ​ർ ജേ​ക്ക​ബ് തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​കാ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന "മ​ത​ങ്ങ​ളി​ലും വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളി​ലും സ്ത്രീ ​പു​രു​ഷ സ​മ​ത്ത്വം നി​ല​നി​ൽ​ക്കു​ന്നു​വോ​' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള സം​വാ​ദ​ത്തി​ൽ സ​ര​സ്വ​തി ശ​ശി, സു​ഹ​റ ഫൈ​സ​ൽ , അ​ന്ന​ന്ദ് ആ​ന്‍റ​ണി, ഷൈ​ൻ ഓ​സ് എ​ന്നി​വ​ർ വി​ഷ​യാ​വ​താ​ര​ക​രാ​യി. സ​ന്തോ​ഷ് ജോ​സ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള ര​ച​ന​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​വ​രു​ന്ന കേ​ര​ള​നാ​ദം ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സി​ഡ്നി​യി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചു വ​രു​ന്നു. സാ​ഹി​ത്യ സ്നേ​ഹി​ക​ൾ ക്ക് ​തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന കേ​ര​ള നാ​ദ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ എ​ഴു​ത്തു​കാ​ർ​ക്കു പു​റ​മേ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ സ​ക്ക​റി​യ, എം.​എ​ൻ. കാ​ര​ശേ​രി, ഷൈ​നി ബെ​ഞ്ച​മി​ൻ എ​ന്നി​വ​രു​ടെ ര​ച​ന​ക​ളും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സി​ഡ്നി സാ​ഹി​ത്യ വേ​ദി​യും കേ​ര​ള നാ​ദ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കേ​ര​ള​നാ​ദം 2018 പ​തി​പ്പി​ലെ എ​ഴു​ത്തു​കാ​ർ​ക്കു​ള്ള കോ​പ്പി​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. സി​ഡ്നി സാ​ഹി​ത്യ വേ​ദി സെ​ക്ര​ട്ട​റി ലീ​ന മേ​ഴ്സി ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷി​നോ​ജ് ക​ല്ല്യാ​ട​ൻ