"അറിവടയാള’ത്തിന് പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയയുടെ അംഗീകാരം
Monday, November 12, 2018 10:33 PM IST
മെൽബണ്‍: മെൽബണ്‍ മലയാളികളുടെ മനസുകീഴടക്കിയ കലാ വിസ്മയം അറിവടയാളത്തിന് പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയയുടെ ആദരവ്. ജീവിത തിരക്കുകൾക്കിടയിൽ രണ്ടുമാസത്തെ നീണ്ട തയാറെടുപ്പുകൾക്കിടയിൽ മെൽബണിലെ ഒരുപറ്റം കലാകാര·ാർ അണിയിച്ചൊരുക്കിയ ദൃശ്യവിരുന്നായിരുന്നു അറിവടയാളം. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഡോ. സാംകുട്ടി പട്ടംകരിയാണ് രചനയും സംവിധാനവും നിർവഹിച്ചത്. സംഗീതം നിർവഹിച്ചത് വിമൽ പോളാണ്. ആക്ടിവ് തിയറ്റർ മെൽബണാണ് "അറിവടയാളം' അവതരിപ്പിച്ചത്.

ഈ നാടകം ഒരു വൻ വിജയമാക്കുന്നതിന് ചുക്കാൻ പിടിച്ച ഡോ. സാംകുട്ടി പട്ടംകരിയെ പ്രവാസി മലയാളി ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് ഷിനോയ് മഞ്ഞാങ്കൽ പൊന്നാട അണിയിച്ചു ആദരിച്ചു. മെൽബണ്‍ മലയാളികളുടെ സ്നേഹം മനസ് നിറയ്ക്കുന്നുവെന്നും ഈ നാടകത്തിന്‍റെ പൂർണതയ്ക്കായി അഹോരാത്രം പ്രയ്തനിച്ച ഈ കലാകാര·ാരാണ് ഇത് യാഥാർത്ഥ്യമാക്കിയതെന്നും പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയയിൽ നിന്നും ഈ ആദരവ് ഏറ്റുവാങ്ങുവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഡോ. സാംകുട്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

അറിവടയാളം വിജയകരമാക്കിയ മുഴുവൻ കലാകാര·ാർക്കുമുള്ള അംഗീകാരമായി, പ്രവാസി മലയാളി ഫെഡറേഷൻ ട്രഷറർ, അജിഷ് രാമമംഗലം മൊമന്‍റോ സമ്മാനിച്ചു. ആക്ടിവ് തിയറ്റർ മെൽബണ്‍ പ്രസിഡന്‍റ് അനു പി. ജോസ്, ട്രഷറർ മധു പി. എൻ, നായക കഥാപാത്രത്തെ അവതരിപ്പിച്ച സുനു സൈമണ്‍ തുടങ്ങിയവർ ആശംസകളറിയിച്ചു.

സന്തോഷ് തോമസ് സ്വാഗതവും ജോബിൻ താഴത്തുകുന്നപ്പള്ളിൽ നന്ദിയും അർപ്പിച്ച സമ്മേളനത്തിൽ, ജോമോൻ കുളഞ്ഞിയിൽ, അശ്വതി രാമൻ, അജിത് കുമാർ, വിമൽ പോൾ, ആഷ് ലി ജോണ്‍, ഷാജി കൊച്ചുവേലിക്കകം തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: തോമസ് ജേക്കബ്