പ്ര​ള​യ​ദു​ര​ന്തം: കേ​ര​ള​ജ​ന​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി മെ​ൽ​ബ​ണ്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ച​ർ​ച്ച് കു​ട്ടി​ക​ളും
Friday, September 7, 2018 11:44 PM IST
മെ​ൽ​ബ​ണ്‍: കേ​ര​ള​ത്തെ ന​ടു​ക്കി​യ പ്ര​ള​യ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​ക​ളാ​കാ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ച​ർ​ച്ച് മെ​ൽ​ബ​ണി​ലെ യു​വാ​ക്ക​ളും കു​ട്ടി​ക​ളും രം​ഗ​ത്ത്. സെ​പ്റ്റം​ബ​ർ 8 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റ് സ​ബ​ർ​ബി​ലെ പ്ര​ക്യാ​ത​മാ​യ ജ​ൽ​സ് പാ​ർ​ക്കി​ൽ ഒ​രു വാ​ക്ക​ത്തോ​ണ്‍ ന​ട​ത്ത​പ്പെ​ടു​ന്നു.

ജ​ൽ​സ് പാ​ർ​ക്കി​ൽ എ​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ല​ക്ഷ​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ൾ വി​വ​രി​ച്ചു ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​ത്ര സം​ഭാ​വ​ന​ക​ൾ സ​മാ​ഹ​രി​ക്കു​വാ​ണ് കു​ട്ടി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കൂ​രു​ന്നു​ക​ളു​ടെ ഈ ​ഏ​ളി​യ സം​രം​ഭം ഒ​രു വ​ൻ വി​ജ​യ​മാ​ക്കു​വാ​നും വ​ലി​യ തു​ക സ​മാ​ഹ​രി​ക്കു​വാ​നും സ​ഹ​ക​രി​ക്കു​വാ​ൻ എ​ല്ലാ ന​ല്ല​വ​രാ​യ മെ​ൽ​ബ​ണ്‍ മ​ല​യാ​ളി​ക​ളോ​ടും സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ച​ർ​ച്ച് മെ​ൽ​ബ​ണി​ലെ യു​വാ​ക്ക​ളും കു​ട്ടി​ക​ളും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ