അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ "വിജയോത്സവം 2018' ജൂലൈ 21ന്
Wednesday, July 11, 2018 10:27 PM IST
മെൽബണ്‍: അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ രണ്ടാം വാർഷിക ആഘോഷം ക്യാച്ച്മിസ്റ്റോർ "വിജയോത്സവം 2018’ ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ മെൽബണിലുള്ള ഗ്രീൻസ്ബറോ സെർബിയൻ ഓർത്ത്ഡോക്സ് ചർച്ച് ഹാളിൽ വച്ചു നടത്തപ്പെടും. അർജുന അവാർഡ് ജേതാവും ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനുമായിരുന്ന ഐ.എം. വിജയനാണ് മുഖ്യാതിഥിയായി ആഘോഷങ്ങളിൽ പങ്കുചേരുന്നത്.

സിനിമാലയിലൂടെ മലയാള ടിവി പ്രേക്ഷകർക്ക് ഏറെ പരിചിതനുമായ പ്രമോദ് മാളയും "വിജയോത്സവം 2018'ന്‍റെ വേദിയിൽ എത്തിച്ചേ ം. മെൽബണിലെ ആദ്യത്തെ മലയാളി കൗണ്‍സിലർ ടോം ജോസഫും ആശംസകളുമായി വാർഷികാഘോഷ സമ്മേളനത്തിൽ പങ്കെടുക്കും.

മെൽബണിലെ വിവിധ ചെണ്ടമേള ടീമുകളുടെ പ്രകടനവും ബോളിവുഡ് ഡാൻസുകളും മെൽവോയ്സ് ഓർക്കസ്ട്ര ഒരുക്കുന്ന ഗാനമേളയും ഉൾപ്പെടെ വിവിധങ്ങളായ കലാപരിപാടികളാണ് ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഡിന്നറോടെ വാർഷികാഘോഷം സമാപിക്കും. മെൽബണിലെ പ്രശസ്ത ഫർണിച്ചർ ഷോപ്പായ ക്യാച്ച്മിസ്റ്റോർ, ഹോം ലോണ്‍ സ്പെഷ്യലിസ്റ്റ് പിഎഫ്ജി മണി, ജിഎംബി വിൻഡൊ കവറിങ്ങ്സ്, മൈ വിൻഡോ ഡെക്കറേഷൻസ്, ഐഎച്ച്ഏൻഎ., ഫ്ളൈവേൾഡ്, വേവ്സ് ഡിജിറ്റൽ മീഡിയ, മൊമെന്‍റ്സ് ഫോട്ടോഗ്രാഫി, ക്രിയേറ്റീവ് സ്റ്റുഡിയോ എന്നിവരാണ് വിജയോത്സവം 2018 സ്പോണ്‍സർ ചെയ്തിരിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ താåര്യമുള്ളവർക്കുള്ള ടിക്കറ്റുകൾ ആൽഫായുടെ ഭാരവാഹികളായ സോജി(0422 435 378), മാർട്ടിൻ (0470 463 081), ജോബി (0430 489 071), ലൈജു (0426 380 083) ഷാജി (0434 010 205). സിജൊ (0433 500 750) എന്നിവരിൽ നിന്ന് ലഭിക്കും.‌‌‌

അഡ്രസ്: 212 ഡയമണ്ട് ക്രീക്ക് റോഡ്, ഗ്രീൻസ്ബറോ.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ