സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Monday, July 9, 2018 10:17 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ 2018-19 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. ജൂ​ലൈ ഒ​ന്നി​ന് വി. ​കു​ർ​ബാ​നാ​ന​ന്ത​രം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ നേ​ർ​ന്നു.

പ​ള്ളി വി​കാ​രി​യാ​യി റ​വ. ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​നും സ​ഹ​വി​കാ​രി​യാ​യി റ​വ. ഫാ. ​സ​ജു ഉ​ണ്ണൂ​ണി​യും നി​യ​മ​തി​നാ​യി. പ​ള്ളി ട്ര​സ്റ്റി​യാ​യി തോ​മ​സ് പ​ണി​ക്ക​രും സെ​ക്ര​ട്ട​റി​യാ​യി ജോ​ർ​ജ് വ​ർ​ഗീ​സും കൂ​ടാ​തെ, ക​മ്മി​റ്റി മെ​ന്പേ​ഴ്സാ​യി അ​നി​ൽ മാ​ർ​ക്ക​സ്, ആ​ശി​ഷ് ഉ​മ്മ​ൻ, ബി​ജോ​യ് ജോ​ർ​ജ്, ബി​നി​ൽ ജോ​യ്, ചാ​ക്കോ ജോ​യ്, ജോ​ബി സൈ​മ​ണ്‍ കോ​ശി, മാ​ത്യു നൈ​നാ​ൻ, വി​നീ​ത് പോ​ൾ, ജേ​ക്ക​ബ് എം​സി(​എ​ക്സ് ഒ​ഫി​ഷ്യോ), ഷീ​ന ജോ​സ്, ജോ​ജോ മാ​ത്യു(​ഓ​ഡി​റ്റ​ർ) എ​ന്നി​വ​രും സ്ഥാ​ന​മേ​റ്റു.