കു​വൈ​റ്റ് സി​റ്റി: ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ഏ​കീ​കൃ​ത​വും അ​ച​ഞ്ച​ല​വു​മാ​യ നി​ല​പാ​ട് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലിന്‍റെ ഭാ​ഗ​മാ​യി ബ​ഹുക​ക്ഷി പാ​ർ​ലമെ​ന്‍ററി സം​ഘം കു​വൈ​റ്റിലെത്തി.

ചൊവ്വാഴ്ച വ​രെ​ സം​ഘം കു​വൈ​റ്റി​ലു​ണ്ടാ​കും. പാ​ർ​ല​മെ​ന്‍റ് അം​ഗം ബൈ​ജ​യ​ന്ത് ജ​യ് പാ​ണ്ഡ ന​യി​ക്കു​ന്ന സം​ഘ​ത്തി​ൽ നി​ല​വി​ലു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ, മു​ൻ മ​ന്ത്രി, മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു.


ഡോ. ​നി​ഷി​കാ​ന്ത് ദു​ബെ, ഫാംഗ്‌നോൻ കൊ​ന്യാ​ക്‌, രേ​ഖാ ശ​ർ​മ, അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി, സ​ത്നാം സിം​ഗ്‌, ഗു​ലാം ന​ബി ആ​സാ​ദ്, ഹ​ർ​ഷ് വ​ർ​ദ്ധ​ൻ ശ്രിംഗ്‌ല എ​ന്നി​വ​രാ​ണ് സം​ഘാംഗ​ങ്ങ​ൾ.

കു​വൈ​റ്റ് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ വി​ശി​ഷ്‌‌ട വ്യ​ക്തി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ എ​ന്നി​വ​രു​മാ​യി സം​ഘം സം​വ​ദി​ക്കും.