കോ​ട്ട​യം: ഒ​മാ​ൻ സ​ലാ​ല​യി​ലെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ മ​സ്‌​യൂ​ന​യി​ൽ മാ​ൻ​ഹോ​ളി​ൽ വീ​ണു പ​രി​ക്കേ​റ്റ മ​ല​യാ​ളി നഴ്സ‌് മ​രി​ച്ചു. പാ​മ്പാ​ടി കോ​ത്ത​ല പു​തു​പ്പറ​മ്പി​ൽ ല​ക്ഷ്‌​മി വി​ജ​യ​കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്. മ​സ്‌​യൂ​ന​യി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ഴ്‌​സാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ 20നാ​യി​രു​ന്നു അ​പ​ക​ടം. താ​മ​സ​സ്ഥ​ല​ത്തു നി​ന്ന് മാ​ലി​ന്യം ക​ള​യു​ന്ന​തി​നാ​യി പോ​കു​ന്ന​തി​നി​ടെ കാ​ൽ​തെ​ന്നി മാ​ൻ​ഹോ​ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.


ഉ​ട​ൻ മ​സ്‌​യൂ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഞായറാഴ്ച ഉ​ച്ച​യോ​ടെ മ​രി​ച്ചു .

വി​വ​ര​മ​റി​ഞ്ഞ് ഭ​ർ​ത്താ​വ് ദി​നു​രാ​ജും (ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡ്, ട്രി​ഡ​ന്‍റ് ലി​മി​റ്റ​ഡ്, പ​ഞ്ചാ​ബ്) സ​ഹോ​ദ​ര​ൻ അ​നൂ​പ് വി​ജ​യ​കു​മാ​റും സ​ലാ​ല​യി​ൽ എ​ത്തി​യി​രു​ന്നു. മ​ക​ൾ: നി​ള.