വയോധികൻ മരിച്ചനിലയിൽ
1565193
Friday, June 6, 2025 12:07 AM IST
ചിറ്റൂർ: വയോധികനെ പുഴപ്പാലത്തിനു സമീപം മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കല്യാണപ്പേട്ട നറണി ചാമിയുടെ മകൻ ചന്ദ്രൻ(65) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. മിനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തും.