വെള്ളപ്പാറ സാൻജോ സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം
1564667
Wednesday, June 4, 2025 1:27 AM IST
പാലക്കാട്: വെള്ളപ്പാറ സാൻജോ സെൻട്രൽ സ്കൂളിൽ 2025- 26 അധ്യായന വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു. ചടങ്ങിൽ സാൻജോ ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ.കെ.ആർ. വിനോദ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സനിൽ ജോസ് അധ്യക്ഷത വഹിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. നിതിൻ ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽമാരായ അരുൺ വൈശാഖ്, അജോ ജോസഫ്, പിടിഎ അംഗങ്ങളായ സിജു മാത്യു പുഷ്കല എന്നിവർ പ്രസംഗിച്ചു. മുൻവർഷത്തെ പഠനത്തിൽ മികവുപുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.