പതിനഞ്ചുകാരി മരിച്ചനിലയിൽ
1565192
Friday, June 6, 2025 12:07 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി ഒലവുംപൊറ്റ ശെൽവൻ-സജിത ദമ്പതികളുടെ മകൾ എസ്. സമൃത(15)യെ വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ആശാരി പണിക്കാരനാണ് ദമ്പതിമാർ എരുത്തേമ്പതിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. ഇന്നലെ പതിവുപോലെ ജോലിക്ക് പോയ ശെൽവൻ മറ്റൊരു ആവശ്യത്തിനായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവശത്തെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
അടുക്കളവാതിൽ തുറന്നതിനാൽ അതിലൂടെ അകത്തുകയറി നോക്കിയപ്പോഴാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ സമൃതയെ കണ്ടെത്തിയത്. നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്കൂളിൽ പത്താം ക്ലാസ് പൂർത്തികരിച്ചതാണ്.
ചിറ്റൂർ പോലീസ് ഡോഗ് സ്ക്വാഡ്, വിരളടയാള വിദഗ്ദ്ധർ, സയിറ്റിഫിക് അസിസ്റ്റന്റ് എന്നിവർ തെളിവെടുപ്പ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ. സഹോദരി: സംഗീത.