മുണ്ടൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു
1443750
Saturday, August 10, 2024 10:35 PM IST
മുണ്ടൂർ: തൃശൂർ - കുറ്റിപ്പുറം പാതയിൽ മുണ്ടൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ രണ്ടുപേരിൽ ഒരാൾക്ക് ഗുരുതര പരിക്ക്.
കൊല്ലം കൊളത്തൂപ്പുഴ സ്വദേശി പള്ളിക്കിഴക്കത്തിൽ വീട്ടിൽ ഷെരീഫ (55) യാണ് മരിച്ചത്. ഭർത്താവ് പള്ളിക്കിഴക്കത്തിൽ വീട്ടിൽ ഷെറീഫ് (60) തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. എം എം ഹൗസിൽ ഫൈസലിനും (38) പരിക്കേറ്റിട്ടുണ്ട്.
മുണ്ടൂർ പമ്പ് പരിസരത്ത് ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു അപകടം. കൊല്ലം കൊളത്തൂപുഴയിൽനിന്നു കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഉറക്കത്തിൽ പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം സംസ്ഥാന പാതയോരത്തെ വീട്ടിലേക്ക് ഗേറ്റും മതിലും തകർത്ത് ഇടിച്ചു കയറിയായിരുന്നു അപകടം. പേരാമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.