ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി
Wednesday, April 17, 2024 3:09 AM IST
ചെറു​തോ​ണി: ഇ​ടു​ക്കി - ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ 12 മു​ത​ൽ 14 വ​രെ 1609 മു​തി​ർ​ന്ന​വ​രും 278 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ1887 പേ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​നു മു​ക​ളി​ൽ താ​ല്ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്ന് വ​രു​ന്ന​തി​നാ​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് ന​ല്കു​ന്ന​ത്. ദി​വ​സം 850 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. മു​തി​ർ​ന്ന​വ​ർ​ക്ക് 150 രൂ​പ​യും പ​ന്ത്ര​ണ്ട് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് നൂ​റ് രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. ഡാ​മു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ കാ​ൽ ന​ട​യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഒ​രു സ​മ​യം പ​ന്ത്ര​ണ്ട് പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ബ​ഗ്ഗി​ക്കാ​ർ ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​ഡ​ൽ ടൂ​റി​സം കൗ​ണ്ട​റി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡി​ലു​ള്ള ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് വേ​ണം സ​ന്ദ​ർ​ശ​ക​ർ പ്ര​വേ​ശ​ന പാ​സ് ഉ​റ​പ്പ് വ​രു​ത്താ​ൻ. ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സ​മ്പ്ര​ദാ​യം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഡാം ​സ​ന്ദ​ർ​ശി​ക്കാ​ൻ അ​തി​രാ​വി​ലെ മു​ത​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കാ​ണ്.

പ്ര​വേ​ശ​ക​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഡാം ​കാ​ണാ​നാ​കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ ആ​റ് മാ​സ​മാ​യി ഇ​വി​ടെ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

അ​ണ​ക്കെ​ട്ടി​ൽ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ച​തോ​ടെ ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ലെ വ്യാ​പാ​ര രം​ഗ​ത്ത് ഉ​ണ​ർ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. മെ​യ് 31 വ​രെ സ​ഞ്ചാ​രി​ക​ൾ​ക്ക് ഡാം ​സ​ന്ദ​ർ​ശി​ക്കാം.