മൂ​ന്നാ​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ​ക്കൂ​ട്ടം;​ ജ​നം പ​രി​ഭ്രാ​ന്തി​യി​ൽ
Sunday, April 28, 2024 3:41 AM IST
തൊ​ടു​പു​ഴ: മൂ​ന്നാ​റി​ലെ ജ​ന​വാ​സമേ​ഖ​ല​ക​ളി​ൽ ക​ടു​വ​ക​ളു​ടെ വി​ള​യാ​ട്ടം. മൂ​ന്നാ​ർ ക​ന്നി​മ​ല ലോ​വ​ർ ഡി​വി​ഷ​നി​ലെ തേ​യി​ലത്തോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​ക​ളെ ക​ണ്ട​ത്. തേ​യി​ല എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്തു​കൂ​ടി മൂ​ന്നു ക​ടു​വ​ക​ൾ ന​ട​ന്നു നീ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. പ്ര​ദേ​ശ​ത്ത് ക​ടു​വ​ക​ൾ സ്ഥി​ര​മാ​യി എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ക​ന്നി​മ​ല​യി​ലെ ക​ർ​ഷ​ക​ന്‍റെ പ​ശു​വി​നെ ക​ടു​വ പി​ടി​ച്ചി​രു​ന്നു. കാ​ണാ​താ​യ പ​ശു​വി​നെ തി​ര​ക്കി​യി​റ​ങ്ങി​യ​വ​രാ​ണ് കൂ​ട്ട​ത്തോ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന ക​ടു​വ​ക​ളെ ക​ണ്ട​ത്. ആ​ളു​ക​ളെ ക​ണ്ട​തോ​ടെ ക​ടു​വ​ക​ൾ സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​യി. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.​ സം​ഭ​വ​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.