ഭീതി പരത്തുന്ന പു​ലി​യെ പി​ടി​കൂ​ട​ണം: പി.​ജെ. ​ജോ​സ​ഫ്
Sunday, April 28, 2024 3:38 AM IST
തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ഇ​ല്ലി​ചാ​രി മേ​ഖ​ല​യി​ലും മ​റ്റും ഭീ​തി പ​ര​ത്തു​ന്ന പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ടു​ത​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ക്കാ​ൻ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

വ​നംവ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പു​ലി​യു​ടെ ചി​ത്രം വ്യ​ക്ത​മാ​കു​ക​യും തു​ട​ർ​ന്ന് ഒ​രു കൂ​ട് സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത് അ​പ​ര്യാ​പ്ത​മാ​ണ്. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും കൂ​ടു​ക​ളും കൂ​ടു​ത​ലാ​യി സ്ഥാ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.