അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന : 30 ല​ക്ഷം രൂ​പ​യു​ടെ കെ​ട്ടി​ട​ങ്ങ​ൾ ന​ശി​ക്കു​ന്നു
Sunday, April 28, 2024 3:38 AM IST
ചെ​റു​തോ​ണി: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​ക​ൽ​വീ​ടി​നും ഗ്രാ​മ​കേ​ന്ദ്ര​ത്തി​നു​മാ​യി 30 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ടം സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​തെ ന​ശി​ക്കു​ന്നു. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഉ​പ്പു​തോ​ട് ചി​റ്റ​ടി​ക്ക​വ​ല​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യു​ടെ സ്മാ​ര​ക​മാ​യ കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കെ​ട്ടി​ടം ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച മ​റു​പ​ടി. ഇ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത്‌ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കി​യ​പ്പോ​ൾ കെ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും അ​റി​യി​ച്ചു.

ഇ​തേ കോം​പൗ​ണ്ടി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് പ​ക​ൽ വീടും നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ​വീ​ടി​​ന്‍റെ ഉ​ദ്ഘാ​ട​നം 2020 ന​വം​ബ​റി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ല്ല. പ​ക​ൽ​വീ​ട് പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നോ​ക്കി ന​ട​ത്താ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​വി​ടം സാ​മൂ​ഹ്യവി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യി​രി​ക്ക​യാ​ണ്.

2021 ജ​നു​വ​രി 16ന് ​ഒ​രു കു​ട്ടം സാ​മൂ​ഹൃ​വി​രു​ദ്ധ​ർ കെ​ട്ടി​ട​ത്തി​​ന്‍റെ ജ​നാ​ല​ ത​ക​ർ​ത്ത് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ ജി​ല്ലാ പ​ഞ്ചാ​യ​ത്തോ പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ൽ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

നാ​ലു വ​ർ​ഷം മു​ൻ​പ് 30ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്.