കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മാ​തൃ​വേ​ദി വി​ശു​ദ്ധ ജി​യ​ന്നാ തീ​ർ​ഥാ​ട​നം ന​ട​ത്തി
Sunday, April 28, 2024 3:38 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​റേ​ഞ്ചി​ലെ ജി​യ​ന്നാ​യു​ടെ ഏ​ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചോ​റ്റു​പാ​റ സെ​ന്‍റ് ജി​യ​ന്നാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലേ​ക്ക് രൂ​പ​ത​യി​ലെ 148 ഇ​ട​വ​ക​ക​ളി​ൽനി​ന്നു​മു​ള്ള മാ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​തൃ​വേ​ദി​യു​ടെ സ​ഹ മ​ധ്യ​സ്ഥ​യാ​യ ജി​യ​ന്നാ​യു​ടെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് നോ​മ്പെ​ടു​ത്ത് ത്യാ​ഗ​പൂ​ർ​വ​മാ​ണ് മാ​താ​ക്ക​ൾ സം​ബ​ന്ധി​ച്ച​ത്.

ചോ​റ്റു​പാ​റ ജം​ഗ്ഷ​നി​ൽനി​ന്ന് ആ​രം​ഭി​ച്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് മു​ണ്ടി​യെ​രു​മ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി.

ഉ​ദ​ര​ത്തി​ൽ ആ​യി​രു​ന്ന ശി​ശു​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി ജീ​വ​ൻ ത്യജി​ച്ച വി​ശു​ദ്ധ ജി​യ​ന്ന ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ വ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന​ക​ളി​ൽനി​ന്നു​മു​ള്ള മാ​താ​ക്ക​ൾ തീ​ർ​ഥാ​ട​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. ചോ​റ്റു​പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ടി​നു കി​ഴ​ക്കേ​വേ​ലി​ക്ക​കത്ത്, രൂ​പ​ത ഡ​യ​റ​ക്‌ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രൂ​പ​ത, ഫൊ​റോ​ന ഡ​യ​റ​ക്ടർമാർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ആ​നി​മേ​റ്റ​ർ സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.