ജ​നസ​മൂ​ഹ​ത്തി​ന്‍റെ ജാ​ഗ്ര​ത​യാ​ണ് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ കെ​ട്ടു​റ​പ്പ്: ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്
Saturday, March 25, 2023 11:04 PM IST
പാ​ലാ: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല്‍ പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ നി​താ​ന്ത ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന് കേ​ര​ള ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് പ​റ​ഞ്ഞു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലൂമ്​നി അ​സോ​സി​യേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ബി​ഷ​പ് വ​യ​ലി​ല്‍ അ​വാ​ര്‍​ഡ് ല​ഫ്. ജ​ന​റ​ല്‍ മൈ​ക്കി​ള്‍ മാ​ത്യൂ​സി​നു ന​ല്‍​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 33333 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. ജു​ഡീ​ഷ്യ​റി​യു​ടെ തീ​ര്‍​പ്പു​ക​ള്‍ നീ​തി​യു​ടെ​യും സ​ത്യ​ത്തി​ന്‍റെയും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ശ​രി​വ​ച്ച ലോ​കാ​യു​ക്ത​യു​ടെ വി​ധി​ന്യാ​യ​ത്തി​ല്‍ സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട വ്യ​ക്തി ത​നി​ക്കു നേ​രെ​യും ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു നേ​രെ​യും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ആ​ക്ര​മി​ച്ചി​ട്ടും സാം​സ്‌​കാ​രി​ക നാ​യ​ക​ന്മാ​രും സാ​ഹി​ത്യ നാ​യ​ക​രും പൊ​തുപ്ര​വ​ര്‍​ത്ത​ക​രും നി​ശ​ബ്ദ​ത പു​ല​ര്‍​ത്തി​യ​ത് അ​തീ​വ ദുഃ​ഖ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​കാ​യു​ക്ത​യു​ടെ പേ​ര് ത​ന്നെ ജ​ന​മ​റി​ഞ്ഞ​ത് ഈ ​അ​ടു​ത്ത നാ​ളു​ക​ളി​ലാ​ണെ​ന്നും അ​തി​ല്‍ ത​നി​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​സി​ഡ​ന്‍റ് ഡി​ജോ കാ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ ഡോ. ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, ഡോ. ​സാ​ബു ഡി. ​മാ​ത്യു, ഡോ. ​സോ​ജ​ന്‍ പു​ല്ലാ​ട്ട്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സല​ര്‍ ജി​മ്മി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ല്‍ കു​ന്ന​ത്തേ​ടം അ​വാ​ര്‍​ഡ് ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ലി​ന് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ സ​മ്മാ​നി​ച്ചു. ലോ​ക മാ​സ്റ്റേ​ഴ്‌​സ് നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ മെ​ഡ​ല്‍ നേ​ടി​യ പ്രഫ. കെ. ​സി. സെ​ബാ​സ്റ്റ്യ​ന്‍, ടി.​ജെ. തോ​മ​സ് തോ​പ്പി​ല്‍, ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ സ​മ്മാ​നം നേ​ടി​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​ടി​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.